Celebrities

മൊഞ്ചത്തിയായി അഹാന; ഉമ്മച്ചികുട്ടിയെ ഏറ്റെടുത്ത് ആരാധകർ – actress ahaana krishna latest photos

അബുദാബിയിലെ ശൈഖ് സായിദ് ഗ്രാൻഡ് മോസ്‌കിൽ നിന്നാണ് മനോഹരമായ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്

മലയാളികൾക്ക് ഏറെ സുപരിചിതയായ താരപുത്രിയാണ് അഹാന കൃഷ്ണ. അഹാനയും കുടുംബവും സോഷ്യൽ മീഡിയയിലെ മിന്നും താരങ്ങളാണ്. താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും ആരാധകർ ഏറെയാണ്. തട്ടം ഇട്ടുകൊണ്ടുള്ള അഹാനയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകമനം കവർന്നിരിക്കുന്നത്.

അറേബ്യൻ സ്റ്റൈലിലുള്ള മനോഹരമായ ചിത്രങ്ങളാണ് ഇൻസ്റ്റാഗ്രാമിലൂടെ അഹാന പങ്കുവച്ചിരിക്കുന്നത്. അമ്മ സിന്ധുവിനൊപ്പമുള്ള ചിത്രവും അഹാന പങ്കുവച്ചിട്ടുണ്ട്. അബുദാബിയിലെ ശൈഖ് സായിദ് ഗ്രാൻഡ് മോസ്‌കിൽ നിന്നാണ് മനോഹരമായ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. നിരവധി പേരാണ് പങ്കുവെച്ച പോസ്റ്റിനു താഴെ കമെന്റുമായി എത്തിയത്. വെളുത്ത വസ്ത്രത്തിൽ വന്ന ഉമ്മച്ചികുട്ടിയുടെ ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

ജീവിതത്തിലെ ഓരോ വിശേഷങ്ങളും യാത്രകളും നടി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഏകദേശം മൂന്ന് മില്യണ്‍ ഫോളോവേഴ്‌സാണ് അഹാനയ്ക്ക് ഇന്‍സ്റ്റഗ്രാമിലുള്ളത്.

STORY HIGHLIGHT: actress ahaana krishna latest photos