Celebrities

ഹാപ്പി ബർത്ത് ഡേ ദാദാജി; ബിഗ് ബിക്ക് കൊച്ചുമകളുടെ പിറന്നാൾ ആശംസകൾ – aradhya wished amitabh bachan on birthday

ഐശ്വര്യ റായിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് ആരാധ്യ ആശംസകൾ പങ്കുവെച്ചിരിക്കുന്നത്

ഇന്ത്യൻ സിനിമയുടെ ബിഗ് ബി അമിതാഭ് ബച്ചന് ഇന്ന് 82-ാം ജന്മദിനമാണ്. വേഷപ്പകർച്ചകൾ കൊണ്ടും സമാനതാകളില്ലാത്ത അഭിനയ മികവുകൊണ്ടും ഇന്ത്യൻ സിനിമയിൽ അമിതാഭ്ബച്ചൻ എന്നത് ഒരു കാലഘട്ടത്തിന്റെ ഹരമായിരുന്നു. പ്രായം തളർത്തിയിട്ടില്ലാത്ത ആ അഭിനയ മികവ് ഇന്നും തുടരുന്നു.

നടന്മാരും ആരാധകരും ഉൾപ്പെടെ ധാരാളം ആളുകളാണ് ബച്ചന് ആശംസകളുമായി എത്തിയത്. അതിൽ ഏറ്റവും ശ്രദ്ധേയമായത് കൊച്ചു മകൾ ആരാധ്യയുടെ പിറന്നാൾ ആശംസകളാണ്. ഐശ്വര്യ റായിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് ആരാധ്യ ആശംസകൾ പങ്കുവെച്ചിരിക്കുന്നത്. ‘ഹാപ്പി ബർത്ത്ഡേ പാ-ദാദാജി, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ’ എന്ന് കൊച്ചുമകളെ ചേർത്തു പിടിച്ചിരിക്കുന്ന മുത്തശ്ശൻ്റെ ചിത്രത്തിനോടൊപ്പം കുറിച്ചു.

82-ലെത്തി നില്‍ക്കുമ്പോഴും ബച്ചന്റെ അഭിനയമോഹം അവസാനമില്ലതെ തുടരുകയാണ്. വ്യാഴാഴ്ച തിയേറ്ററുകളില്‍ ഇറങ്ങിയ വേട്ടയ്യന്‍ ചിത്രത്തില്‍ രജനിക്കൊപ്പം അമിതാഭും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

എന്നാൽ തീര്‍ത്തും ഇന്ത്യന്‍ പാരമ്പര്യങ്ങള്‍ പിന്‍തുടര്‍ന്നുകൊണ്ടുള്ള ആഘോഷങ്ങള്‍ മാത്രമാണ് താരകുടുംബത്തിലുള്ളത്. ബച്ഛന്റെ അച്ഛന്റെ തീരുമാനമാനം അനുസരിച്ച് ഒരിക്കല്‍ പോലും ബച്ചന്റെ പിറന്നാളിന് കേക്ക് കട്ട് ചെയ്യുകയും ഹാപ്പി ബര്‍ത്ത് ഡേ പാടുകയോ ചെയ്യാറില്ല. ബച്ചന്റെ എണ്‍പതാം പിറന്നാളിനാണ് ഇക്കാര്യം ഭാര്യ ജയ ബച്ചന്‍ വെളിപ്പെടുത്തിയിരുന്നത്. നിരവധി ആരാധകരാണ് ബച്ചന് പിറന്നാൾ ആശംസകളുമായി എത്തിയത്.

STORY HIGHLIGHT: aradhya wished amitabh bachan on birthday