പാട്ടിലെ സ്വര മാധുര്യം കൊണ്ടും തമാശ നിറഞ്ഞ സംസാര ശൈലി കൊണ്ടും എന്നും പ്രേക്ഷകരുടെ പ്രിയ താരമാണ് റിമി ടോമി. ഗായികയും അഭിനേത്രിയും അവതാരകയുമായ താരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ച ചിത്രങ്ങളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
നെറ്റ് ഫാബ്രിക്കിലുള്ള സ്കിൻ കളർ സാരിയാണ് റിമി ധരിച്ചത്. സാരിയുടെ ഇരുവശങ്ങളിലുമായി വീതി കുറഞ്ഞ ബോർഡറിൽ ബീഡ്സും ത്രെഡും ഉപയോഗിച്ച് മനോഹരമായ വർക്ക് ചെയ്തിരിക്കുന്നു. ഹെവി ബീഡ്സ് വർക്ക് ഉയോഗിച്ചുള്ള സ്ലീവ്‌ലെസ് ബ്ലൗസ് ആണ് സാരിക്കൊപ്പം അണിഞ്ഞത്.
എഥേറൽ കൊച്ചിയുടെ വസ്ത്ര കളക്ഷനിൽ നിന്നുള്ള സാരിയാണ് താരം ഇതിനായി തിരഞ്ഞെടുത്തിരുന്നത്. അസാനിയ നസ്റിൻ, മോക്കപ്പ് ആർട്ടിസ്റ്റ് സുധാകർ എന്നിവാണ് ഈ സാരി ലുക്ക് സ്റ്റൈൽ ചെയ്തിരിക്കുന്നത്. സുമേഷാണ് മനോഹരമായ ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
റിമി ടോമി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത സാരി ചിത്രങ്ങൾക്ക് താഴെ നിരവധി പേരാണ് കമെന്റ് ചെയ്തിരിക്കുന്നത്.
STORY HIGHLIGHT: rimi tomy latest photoshoot pictures