Celebrities

‘ഒരു പ്രശ്നം വന്നപ്പോ എന്നെ തള്ളിപ്പറയുന്ന, അടച്ചാക്ഷേപിക്കുന്ന പ്രവണത നല്ലതല്ല’; വൈറലായി അഞ്ജലി അമീറിന്‍റെ പോസ്റ്റ് – actress anjali ameer share love failure post goes viral

ഏറെ ഇഷ്ടപ്പെടുന്ന സുഹൃത്ത് തന്നെ ചതിച്ചുവെന്നും ഒരു പ്രശ്നം വന്നപ്പോള്‍ തള്ളിപ്പറഞ്ഞുവെന്നും അഞ്ജലി കുറിച്ചു

സ്നേഹബന്ധത്തിലെ നിരാശയും പ്രതീക്ഷയും വിങ്ങലും ഫേയ്സ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ച് സിനിമാതാരം അഞ്ജലി അമീര്‍. റാസിന്‍ എന്ന സുഹൃത്തിനോടാണ് പോസ്റ്റിലെ വാചകങ്ങള്‍. ഏറെ ഇഷ്ടപ്പെടുന്ന സുഹൃത്ത് തന്നെ ചതിച്ചുവെന്നും ഒരു പ്രശ്നം വന്നപ്പോള്‍ തള്ളിപ്പറഞ്ഞുവെന്നും അഞ്ജലി കുറിച്ചു.

രണ്ടുദിവസം മുന്‍പ് ‘ഈ ലോകത്ത് മറ്റെന്തിനെക്കാളും ഇഷ്ടം നിന്നെയാണ്’എന്നുള്ള ഒരു കുറിപ്പും ചിത്രവും താരം പങ്കുവെച്ചിരുന്നു. ‘നിന്റെ ജീവിതം സുരക്ഷിതമാക്കാൻ എന്നെ വലിച്ചെറിഞ്ഞു ഓടുന്ന ഈ ഓട്ടം നല്ലതല്ലന്നും’ അഞ്ജലി പോസ്റ്റിലൂടെ ആരോപ്പിക്കുന്നു. ഇനി വന്നാലും നിന്നെ ഞാൻ വിശ്വസിക്കും അത് ഞാൻ വിഡ്ഢി ആയത്കൊണ്ടല്ല മറിച്ച് അത്രയും ഞാൻ ഇഷ്ടപ്പെടുന്ന കൊണ്ടാ എന്നും താരം പറയുന്നു.

അഞ്ജലി വേദനയോടെ പങ്കുവെച്ച പോസ്റ്റിനു താഴെ നിരവധി ആളുകളാണ് കമന്റുമായി എത്തുന്നത്. ‘പോനാൾ പോകട്ടും പോടാ എന്ന് പറയാൻ ഉള്ള ചങ്കൂറ്റം മതി ജീവിക്കാൻ’ എന്ന് കമെന്റിട്ട ആരാധകനോട് ചങ്കൂറ്റം അല്ല പ്രെശ്നം ആ വ്യെക്തിയോടുള്ള അമിതമായ ഇഷ്ടമാ എന്നും താരം പറയുന്നു.

2016ല്‍ മമ്മൂട്ടി നായകനായ പേരന്‍പ് എന്ന ചിത്രത്തിലെ അഭിനയ മികവ് കൊണ്ടാണ് അഞ്ജലി പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥാനം പിടിച്ചത്.

STORY HIGHLIGHT: actress anjali ameer share love failure post goes viral