പുതിയ രൂപത്തിലും ഭാവത്തിലും വലിയൊരു ബ്രേക്കിന് ശേഷം ഇന്റസ്ട്രിയിലേക്ക് തിരിച്ചെത്തുകയാണ് ജ്യോതിര്‍മയി. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ബോഗയ്ന്‍വില്ല എന്ന സിനിമയിലൂടെയാണ് തിരിച്ചുവരവ്. താരത്തിന്റെ മേക്കോവര്‍ ഇതിനോടകംതന്നെ വാര്‍ത്തകളില്‍ ഇടംനേടിക്കഴിഞ്ഞു.
കുഞ്ചാക്കോ ബോബന്, ഫഹദ് ഫാസില്‍, ജ്യോതിര്‍മയി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയചിത്രമാണ് ബോഗയ്ന്‍വില്ല. മമ്മൂട്ടിച്ചിത്രം ഭീഷ്മപര്‍വത്തിനുശേഷം അമല്‍ നീരദ് സംവിധാനംചെയ്യുന്ന സിനിമയാണ് ബോഗയ്ന്‍വില്ല. അഭിനേതാക്കളുടെ വേറിട്ട ലുക്കാണ് സിനിമയിലേക്ക് പ്രേക്ഷകരെ അടുപ്പിക്കുന്ന മറ്റൊരുഘടകം.
സിനിമയുടെ ഭാഗമായി നടത്തിയ ഒരു അഭുമുഖത്തിൽ ഇതൊരു തിരിച്ചുവരവാകുമോ എന്ന ചോദ്യത്തിന് താരത്തിന്റെ മറുപടി ഇതായിരുന്നു, “എല്ലാം ഒത്തുവരികയാണെങ്കില്‍, എല്ലാ സാഹചര്യങ്ങളും എനിക്ക് പോസിറ്റീവായി വരികയാണെങ്കില്‍ നല്ല കഥകള്‍ കേള്‍ക്കുക, അതുപോലെ നല്ല ക്യാരക്ടേഴ്സ്, നല്ല ടീം, എനിക്ക് എന്റെ മോനെ ഏല്‍പ്പിച്ചിട്ട് വരാന്‍ പറ്റുക ഒക്കെയാണെങ്കില്‍ തീര്‍ച്ചയായും തുടരും. താനിപ്പോള്‍ മൂന്നു വയസ്സുള്ള കുഞ്ഞിന്റെ അമ്മയാണ്. അതുകൊണ്ട് ഒരുപാട് കാര്യങ്ങളുണ്ട് ചെയ്യാന്‍. എല്ലാം ഒത്തിണങ്ങിവന്നാല് സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ട്. എന്നാല്‍ എത്രത്തോളം സജീവമാകുമെന്ന് അറിയില്ല, അങ്ങനെ എല്ലാം ഒത്തുവരികയാണ് എങ്കില്‍ സിനിമ ഇനിയും ചെയ്യും, ഇല്ലെങ്കില്‍ ഇല്ല. അത്രയേയുള്ളൂ, പ്രത്യേച്ചൊരു തീരുമാനം ഒന്നും ഇപ്പോള്‍ എടുത്തിട്ടില്ല, എടുക്കുന്നുമില്ല’ അവര്‍ പറഞ്ഞു.