Movie News

ഓരോ സെക്കന്റും ട്വിസ്റ്റോട് ട്വിസ്റ്റ്; ഞെട്ടിച്ച് ഉണ്ണി മുകുന്ദന്റെ ‘മാർക്കോ’യുടെ ഒഫീഷ്യൽ ടീസർ – unni mukundans marco official teaser out

ചിത്രം ക്രിസ്മസ് റിലീസായാണ് തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുന്നത്

എല്ലാത്തിനും എണ്ണി എണ്ണി പകരം ചോദിക്കാൻ ഉണ്ണിമുകുന്ദന്റെ ‘മാർക്കോ’ എത്തുന്നു. മലയാളത്തിലെ തന്നെ ‘മോസ്റ്റ് വയലന്‍റ് ഫിലിം’ എന്ന ലേബലിൽ എത്തുന്ന ‘മാർക്കോ’യുടെ ഗംഭീര ടീസർ പുറത്തിറങ്ങി. വയലൻസിന്‍റെ അങ്ങേയറ്റമാണ് ചിത്രമെന്നാണ് പുറത്തിറങ്ങിയ ടീസർ വ്യക്തമാക്കുന്നത്. മോളിവുഡിലെ യുവ താരങ്ങളിൽ ശ്രദ്ധേയനായ ഉണ്ണി മുകുന്ദനെ നായകനാക്കി ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ‘മാർക്കോ’യുടെ ത്രസിപ്പിക്കുന്ന ടീസർ സോഷ്യൽമീഡിയയിൽ കത്തിക്കയറുകയാണ്.

മികച്ച ക്വാളിറ്റിയിൽ ലോകോത്തര നിലവാരത്തിലായിരിക്കും മാർക്കോ എത്തുന്നതെന്ന സൂചന നൽകുന്നുണ്ട്. മികവുറ്റ വിഷ്വൽസും സംഗീതവും മാസ് രംഗങ്ങളുമാണ് ടീസറിൽ ഉൾച്ചേർത്തിരിക്കുന്നത്. ഗ്യാങ്സ്റ്റർ ലുക്കിലാണ് ഉണ്ണി മുകുന്ദൻ ചിത്രത്തിൽ വേഷമിടുന്നതെന്നാണ് ടീസർ വ്യക്തമാക്കുന്നത്.

ആക്ഷൻ കൊറിയോഗ്രാഫർ കലൈ കിംഗ്സൺ ആക്ഷൻ ഡയറക്ടറായ ചിത്രം 30 കോടി ബജറ്റില്‍ ഫുൾ പാക്കഡ്‌ ആക്ഷൻ ത്രില്ലറായാണ് ഒരുങ്ങുന്നത്. ഇതിനെല്ലാം പുറമെ കെജിഎഫ്, സലാർ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ സംഗീതം പകരുന്ന ആദ്യ മലയാള സിനിമ എന്ന സവിശേഷതയും ചിത്രത്തിനുണ്ട്. മാർക്കോയുടെ നിർമ്മാണത്തിലൂടെ മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രൊഡ്യൂസർ എന്ന പദവിയാണ് ഷെരീഫ് ഇതിനോടകം സ്വന്തമാക്കിരിക്കുന്നത്.

സിദ്ദിഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, മാത്യു വർഗീസ്, അർജുൻ നന്ദകുമാർ, ബീറ്റോ ഡേവിസ്, ദിനേശ് പ്രഭാകർ, ശ്രീജിത്ത് രവി, ലിഷോയ്, ബാഷിദ് ബഷീർ, ജിയാ ഇറാനി, സനീഷ് നമ്പ്യാർ, ഷാജി ഷാഹിദ്, ഇഷാൻ ഷൗക്കത്, അജിത് കോശി, യുക്തി തരേജ, ദുർവാ താക്കർ, സജിത ശ്രീജിത്ത്, പ്രവദ മേനോൻ, സ്വാതി ത്യാഗി, സോണിയ ഗിരി, മീര നായർ, ബിന്ദു സജീവ്, ചിത്ര പ്രസാദ് തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ചിത്രം ക്രിസ്മസ് റിലീസായാണ് തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുന്നത്.

STORY HIGHLIGHT: unni mukundan s marco official teaser out