Celebrities

സ്വകാര്യവിഡിയോ ലീക്ക് ആയെന്ന് പ്രേക്ഷകൻ; ‘ആസ്വദിക്കൂ’ എന്ന് പരിഹസിച്ച് ഓവിയ – Oviya reacts to the private video leak

എക്സ് പ്ലാറ്റ്ഫോമിലൂടെ 'ഓവിയ ലീക്ക്ഡ്' എന്ന ഹാഷ്ടാഗിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്

മലയാളിയും തെന്നിന്ത്യൻ താരവുമായ ഓവിയയുടെ പേരിൽ 17 സെക്കന്റുള്ള സ്വകാര്യ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. എക്സ് പ്ലാറ്റ്ഫോമിലൂടെ ‘ഓവിയ ലീക്ക്ഡ്’ എന്ന ഹാഷ്ടാഗിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്. ഇതിനുപിന്നാലെ താരത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാപക അധിക്ഷേപ കമന്റുകളാണ് ഉയരുന്നത്.

‘വിഡിയോ ഒരെണ്ണം വന്നിട്ടുണ്ട് മാഡം.17 സെക്കൻഡ്’ എന്ന പ്രേക്ഷകന്റെ കമന്റിന് ‘ആസ്വദിക്കൂ’ എന്നായിരുന്നു താരം നൽകിയ മറുപടി. വിഡിയോ എച്ച്.ഡി. വേണമെന്നും ദൈർഘ്യം കുറഞ്ഞുവെന്നുമുള്ള കമന്റിന് ‘അടുത്ത തവണ ആകട്ടെ’ എന്നും ഓവിയ മറുപടി നൽകി. പ്രചരിക്കുന്ന വീഡിയോ നടിയുടേതാണെന്നും നടിയുടെ കൈയിലെ അതേ ടാറ്റൂവാണ് വീഡിയോയിലുള്ള യുവതിയുടേതെന്നുമാണ് സാമൂഹികമാധ്യമങ്ങളിലെ ചിലരുടെ അവകാശവാദം. എന്നാല്‍, ഇത് ഡീപ് ഫേക്ക് വീഡിയോ ആണെന്ന് വാദിക്കുന്നവരുമുണ്ട്.

ഇൻസ്റ്റാഗ്രാമിലൂടെ താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങൾക്ക് താഴെ നിരവധി പേരാണ് ഇത്തരത്തിൽ കമെന്റുമായി എത്തുന്നത്. ഇതിനെല്ലാം അതെപ്പോലെ തന്നെ മറുപടി നൽകുകായാണ് താരവും. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഓവിയയുടേതെന്ന പേരിൽ പ്രചരിക്കുന്ന വിഡിയോയും അതിന്റെ പേരിൽ പ്രേക്ഷകർക്ക് ഓവിയ നൽകുന്ന ചുട്ട മറുപടിയുമാണ് വൈറലാകുന്നത്.

തമിഴ് സിനിമകളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും ശ്രദ്ധേയയായ ഓവിയ തൃശ്ശൂര്‍ സ്വദേശിയാണ്. മലയാളത്തില്‍നിന്ന് തമിഴിലേക്ക് പോയ നടി തമിഴ് സിനിമയിലും ബിഗ്‌ബോസ് തമിഴ് റിയാലിറ്റി ഷോയിലൂടെയും ആരാധകരുടെ പ്രിയ താരവുമായി മാറി.

STORY HIGHLIGHT: Oviya reacts to the private video leak