Celebrities

ആശങ്കയും ഭയവും നിറഞ്ഞ കണ്ണുകളുമായി ബാബാ സിദ്ദിഖിയെ അവസാനമായി കാണാനെത്തി ശില്പ ഷെട്ടി – shilpa shetty mourns baba siddique death

മുൻ മന്ത്രിയും മുതിർന്ന എൻ.സി.പി നേതാവുമായിരുന്ന ബാബാ സിദ്ദിഖി വെടിയേറ്റുമരിച്ച സംഭവത്തിൽ സ്തംഭിച്ചു നിൽക്കുകയാണ് രാഷ്ട്രീയ ലോകവും സിനിമാ മേഖലയും. ബാബാ സിദ്ദിഖിയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന മുംബൈ ലീലാവതി ആശുപത്രിയിലേക്ക് നിരവധി ബോളിവുഡ് താരങ്ങളാണെത്തിയത്. അദ്ദേഹത്തിന്റെ മൃതദേഹം കണ്ടതിനുശേഷം പൊട്ടിക്കരഞ്ഞുകൊണ്ട് പുറത്തേക്കിറങ്ങുന്ന ബോളിവുഡ് താരം ശില്പ ഷെട്ടിയുടെ വിഡിയോയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

ഭർത്താവ് രാജ് കുന്ദ്രയ്ക്കൊപ്പമാണ് ശില്പ ഷെട്ടി ലീലാവതി ആശുപത്രിയിലെത്തിയത്. രാജ് കുന്ദ്രയുടെ കൈയിൽ ബലമായി പിടിച്ചുകൊണ്ട് ആശങ്കയും ഭയവും നിറഞ്ഞ മുഖത്തോടെയാണ് താരം ആശുപത്രിയിൽ എത്തിയത്. എന്നാൽ തിരിച്ചിറങ്ങിയതാകട്ടെ പൊട്ടിക്കരഞ്ഞുകൊണ്ടും. മുഖംമറച്ചുകൊണ്ടാണ് അവർ കാറിനകത്തേക്ക് കയറിയതും. ബാബാ സിദ്ദിഖിയുമായി ഏറെ നാളായി അടുപ്പം പുലർത്തിയവരാണ് ശില്പ ഷെട്ടിയുടെ കുടുംബം.

STORY HIGHLIGHT: shilpa shetty mourns baba siddique death