Movie News

‘ഫാമിലി എന്റര്‍ടെയ്‌നര്‍’ അജു വർഗ്ഗീസ് – ജോണി ആൻ്റണി ചിത്രം’സ്വർഗം’ ട്രെയിലർ പുറത്ത് – swargam official trailer out

ഒക്ടോബർ മാസം അവസാനം ചിത്രം തിയേറ്ററുകളിൽ എത്തും

റെജിസ് ആൻ്റണി ഒരുക്കുന്ന ‘സ്വർ​ഗം’ എന്ന ചിത്രത്തിന്റെ ട്രെയില‍ർ പുറത്ത്. മനോഹരമായൊരു കുടുംബ ചിത്രമെന്നാണ് സ്വർഗം. രസകരവും ഹൃദയസ്പർശിയായതുമായ ഒട്ടേറെ രം​ഗങ്ങൾ കോർത്തിണക്കിയ ട്രെയിലറാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഒക്ടോബർ മാസം അവസാനം ചിത്രം തിയേറ്ററുകളിൽ എത്തും.

അജു വര്‍ഗീസിനെയും ജോണി ആന്റണിയെയും പ്രധാന കഥാപാത്രങ്ങളാക്കി സി എൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസി കെ. ഫെർണാണ്ടസ് ആൻഡ് ടീം നിര്‍മ്മിക്കുന്ന ചിത്രമാണ് സ്വർഗം. ഒരു സെക്കൻഡ് ക്ലാസ് യാത്ര’യ്ക്ക് ശേഷം റെജിസ് ആന്‍റണി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ‘സ്വര്‍ഗ’ത്തില്‍ മഞ്ജു പിള്ള, അനന്യ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

ഈരാറ്റുപേട്ട, പാലാ എന്നിവിടങ്ങളിലായാണ് ‘സ്വർഗ’ ത്തിന്‍റെ ചിത്രീകരണം പൂർത്തിയായത്. മധ്യതിരുവതാംകൂറിലെ ക്രൈസ്തവ പശ്ചാത്തലത്തിൽ അയൽവാസികളായ രണ്ടു കുടുംബങ്ങളുടെ ജീവിത സാഹചര്യത്തിൽ തിരിച്ചറിയുന്ന യാഥാർഥ്യങ്ങളാണ് ഈ ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്. ചിത്രത്തിന്റേതായി ഇതിനകം പുറത്തിറങ്ങിയ പാട്ടുകൾ സോഷ്യൽമീഡിയയിൽ ഏവരുടേയും ശ്രദ്ധ കവർന്നിട്ടുമുണ്ട്. എസ് ശരവണൻ ആണ് ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്.

സിജോയ് വർഗീസ്, വിനീത് തട്ടിൽ, സജിൻ ചെറുകയിൽ, അഭിറാം രാധാകൃഷ്ണൻ, രഞ്ജി കങ്കോൽ, ഉണ്ണി രാജ, പുത്തില്ലം ഭാസി, മനോഹരി ജോയ്, ‘ജയ ജയ ഹേ’ ഫെയിം കുടശനാട് കനകം, തുഷാര പിള്ള, ‘ആക്ഷൻ ഹീറോ ബിജു’ ഫെയിം മേരി ചേച്ചി, മഞ്ചാടി ജോബി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. പുതുമുഖങ്ങളായ സൂര്യ, ശ്രീറാം, ദേവാഞ്ജന, സുജേഷ് ഉണ്ണിത്താൻ, റിതിക റോസ് റെജിസ്, റിയോ ഡോൺ മാക്സ്, സിൻഡ്രല്ല ഡോൺ മാക്സ് എന്നിവരും ഈ ചിത്രത്തിൽ വേഷമിടുന്നു.

STORY HIGHLIGHT: swargam official trailer out