Celebrities

ഗാ​യി​ക മ​ച്ചാ​ട്ട് വാ​സ​ന്തി അ​ന്ത​രി​ച്ചു

കോ​ഴി​ക്കോ​ട്: നാ​ട​ക, സി​നി​മാ ഗാ​യി​ക മ​ച്ചാ​ട്ട് വാ​സ​ന്തി (81) അ​ന്ത​രി​ച്ചു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ആ​യി​രു​ന്നു അ​ന്ത്യം. കോഴിക്കോട് ഫറൂക്ക് കോളജിന് സമീപത്താണ് താമസിച്ചിരുന്നത്.

തുടര്‍ച്ചയായി ഉണ്ടായ അപകടങ്ങളില്‍പെട്ട് പൂര്‍ണ്ണമായും കിടപ്പിലായ വാസന്തി ഏറെ നാളായി ചികിത്സയിലായിരുന്നു. നാടക, സിനിമ ഗാനങ്ങളിലൂടെ മലയാളികളുടെ മനകവര്‍ന്ന ഗായികയാണ് മച്ചാട്ട് വാസന്തി. നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

സം​ഗീ​ത​ജ്ഞ​ന്‍ ബാ​ബു​രാ​ജി​ന്‍റെ പ്രി​യ​പ്പെ​ട്ട ഗാ​യി​ക​യാ​യ മ​ച്ചാ​ട്ട് വാ​സ​ന്തി നി​ര​വ​ധി ഹി​റ്റ് ഗാ​ന​ങ്ങ​ള്‍ പാ​ടി​യി​ട്ടു​ണ്ട്. കേരളം ഏറ്റുപാടിയ പച്ചപ്പനം തത്തേ ഉള്‍പ്പെടെയുള്ള പഴയകാല ഗാനങ്ങള്‍ പാടിയ പ്രതിഭയാണ് മച്ചാട്ട് വാസന്തി.

ഓ​ള​വും തീ​ര​വും സി​നി​മ​യി​ലെ മ​ണി​മാ​ര​ൻ ത​ന്ന​ത് പ​ണ​മ​ല്ല, പൊ​ന്ന​ല്ല എ​ന്ന മ​ച്ചാ​ട്ട് വാ​സ​ന്തി പാ​ടി​യ പാ​ട്ട് അ​ന്ന​ത്തെ സൂ​പ്പ​ര്‍ ഹി​റ്റാ​യി​രു​ന്നു. ബാ​ബു​രാ​ജി​ന്‍റെ ആ​ദ്യ സി​നി​മ മി​ന്നാ​മി​നു​ങ്ങി​ലെ ആ​ദ്യ പാ​ട്ടും പാ​ടി​യ​തും വാ​സ​ന്തി​യാ​ണ്. മീ​ശ മാ​ധ​വ​നി​ലും മ​ച്ചാ​ട്ട് വാ​സ​ന്തി പാ​ടി​യി​ട്ടു​ണ്ട്.

ചില നാടകങ്ങളിലും സിനിമകളിലും ചെറിയ വേഷങ്ങളില്‍ വാസന്തി അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. കുറേക്കാലം സിനിമാ നാടക രംഗത്ത് സജീവമല്ലാതിരുന്ന വാസന്തി പിന്നീട് മീശമാധവനിലെ പത്തിരി ചുട്ടു വിളമ്പി എന്ന പാട്ടിനാണ് വര്‍ഷങ്ങള്‍ക്കുശേഷം ശബ്ദം കൊടുക്കുന്നത്. ഇതിനുശേഷം വടക്കുംനാഥന്‍ എന്ന ചിത്രത്തിലും ഗാനം ആലപിച്ചു.