കുറച്ചുനാളുകളായി സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന ഒരു വ്യക്തിയാണ് മീനു മുനീർ. സോഷ്യൽ മീഡിയയും സിനിമ ലോകത്തെയും പിടിച്ചു കുലുക്കിയ ഹേമ കമ്മീഷൻ റിപ്പോർട്ട് പുറകെയാണ് താരം ശ്രദ്ധ നേടിയത് ഈ ഒരു റിപ്പോർട്ടിന് ശേഷം നിരവധി നടന്മാരെ കുറിച്ച് പറഞ്ഞുകൊണ്ട് താരം എത്തുകയും ചെയ്തിരുന്നു. പല പ്രമുഖ നടന്മാരും തന്നോട് വളരെ മോശമായി രീതിയിൽ ഇടപെട്ടു എന്നാണ് മിനു വ്യക്തമാക്കിയത് ഇത് വളരെ വേഗം ശ്രദ്ധ നേടുകയും ചെയ്തു.
ഇവർക്കെതിരെ നിയമപരമായ രീതിയിൽ പോരാടുവാൻ വേണ്ടി തന്നെയായിരുന്നു താരം ശ്രമിച്ചിരുന്നത്. എന്നാൽ ഇത്തരത്തിൽ നിയമപരമായി ഈ കാര്യത്തിൽ ഇടപെട്ടപ്പോൾ വലിയ തോതിലുള്ള വിമർശനങ്ങൾ താരത്തിന് ഏൽക്കേണ്ടതായി വന്നിരുന്നു. കൂടുതൽ ആളുകളും താരത്തെ വിമർശിക്കുന്ന ഒരു സാധ്യതയാണ് കാണാൻ സാധിച്ചത്. പലർക്കും എതിരെ സംസാരിച്ചതിന്റെ പേരിൽ സാമൂഹിക മാധ്യമങ്ങളിൽ അടക്കം താരത്തിനെതിരെ വലിയ വിമർശനം ഉയർന്നുവരികയാണ് ചെയ്തത്.
ഇപ്പോൾ നടന്മാർക്കെതിരെ ആരോപണം ഉന്നയിച്ച ഈ നടിക്കെതിരെ വീണ്ടും കേസ് വന്നിരിക്കുകയാണ് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചു എന്നതിന് പേരിലാണ് ഇപ്പോൾ കേസ് വന്നിരിക്കുന്നത് നടിയുടെ ബന്ധുകൂടിയാണ് ഈ ഒരു അതിജീവിത. ഈ ബന്ധുവിന്റെ പരാതിയിൽ തന്നെ നടിക്കെതിരെ പോക്സോ കേസും എടുത്തിരുന്നു. വളരെ ഗുരുതരമായ തരത്തിലുള്ള ആരോപണങ്ങളാണ് ഇപ്പോൾ നടിക്കെതിരെ ഉയർന്നു വന്നുകൊണ്ടിരിക്കുന്നത് അടുത്ത സമയത്ത് തന്നെ വിമർശിച്ചതിന് ചില താരങ്ങൾക്കെതിരെ നടിയും പരാതി നൽകിയിരുന്നു ഇതും വളരെയധികം ശ്രദ്ധ നേടിയതായിരുന്നു.
Story Highlights ; Minu muneer new case