ജയസൂര്യ നായകനായി എത്തുന്ന വലിയ പ്രതീക്ഷയോടെ പ്രേക്ഷകർക്ക് കാത്തിരിക്കുന്ന ഒരു ചിത്രമാണ് കത്തനാർ. തെലുങ്ക് താരമായ അനുഷ്ക ഷെട്ടിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. വലിയൊരു പ്രതീക്ഷയോടെ തന്നെയാണ് ഈ ഒരു ചിത്രത്തിന് വേണ്ടി പ്രേക്ഷകരോട് തരും കാത്തിരിക്കുന്നത്. ജയസൂര്യയുടെ കരിയറിൽ തന്നെ വലിയ മാറ്റങ്ങൾ കൊണ്ടുവരുവാൻ സാധിക്കുന്ന ഒരു ചിത്രമാണ് ഈ ചിത്രം എന്ന് മനസ്സിലാക്കാൻ സാധിക്കും.
എന്നാൽ അതിനിടയിലാണ് വ്യക്തിജീവിതത്തിൽ വളരെയധികം ബുദ്ധിമുട്ടുകൾ ജയസൂര്യയ്ക്ക് നേരിടേണ്ടതായി വന്നത്. അത്തരം ബുദ്ധിമുട്ടുകൾ താരത്തെ ഒരുപാട് വേദനിപ്പിക്കുകയും ചെയ്തു. അത്തരത്തിൽ ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ജയസൂര്യ തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പുതിയ ചില ചിത്രങ്ങൾ ആണ് ഇത്രയും വലിയ പ്രതിസന്ധികൾക്കിടയിലും വളരെ കരുത്തോടെ ജയസൂര്യ പങ്കുവെച്ച ചിത്രങ്ങൾ ശ്രദ്ധ നേടുന്നു. റിഷഭ് ഷെട്ടിയും ഒന്നിച്ചുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചത് . കത്തനാർ കാന്താരയെ കണ്ടു എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കു വച്ചിരിക്കുന്നത്
ഈ ചിത്രം സോഷ്യൽ മീഡിയയിൽ എത്തിയതോടെ നിരവധി ആളുകളാണ് ഇതിന് വലിയ രീതിയിലുള്ള കമന്റുകളുമായി എത്തിയിരിക്കുന്നത്. കത്തനാരിൽ കാന്താരിയും ഉണ്ടാകുമോ എന്നാണ് പലരും ചോദിക്കുന്നത്. അതോടൊപ്പം ഇരുവരെയും കണ്ടിട്ട് സഹോദരന്മാരെ പോലെ തോന്നുന്നു എന്നും ചിലർ പറയുന്നു. ഒരു ബിഗ് ബജറ്റ് ഐറ്റമാണ് ഒരുങ്ങുന്നത് എന്ന മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. കത്തനാരിൽ അതിഥി വേഷത്തിലോ മറ്റോ എത്തുന്നുണ്ടോ താരമെന്നും ചിലർ കമന്റുകളിലൂടെ ചോദിക്കുന്നുണ്ട്. അതേസമയം ചിത്രത്തിൽ താരമുണ്ടാകുമെന്നുള്ള ഒരു സൂചനയാണോ ഈയൊരു സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ജയസൂര്യ പങ്കുവെക്കുന്നത് എന്നും ചിലർ ചോദിക്കുന്നു. വളരെയധികം കമന്റുകൾ ഈ ഒരു ചിത്രത്തിന് ലഭിക്കുന്നുണ്ട്
stoy highlight; jaysurya and rishabh shetty