മലയാളികൾക്ക് വളരെ സുപരിചിതനായ താരമാണ് കൊല്ലം സുധി. വളരെ ആകസ്മികമായാണ് കൊല്ലം സുധിയുടെ മരണം നടന്നത്. കൊല്ലം സുധിയുടെ മരണത്തിനുശേഷം നിരവധി ആളുകൾ വിമർശിച്ച ഒരു വ്യക്തിയാണ് താരത്തിന്റെ ഭാര്യയായ രേണു. ഭർത്താവിന്റെ മരണം രേണു ഒരു ആഘോഷമാക്കി മാറ്റുകയായിരുന്നു എന്നും ഭർത്താവിന്റെ മരണം വിറ്റാണ് താരം ജീവിക്കുന്നത് എന്നും പലരും പറഞ്ഞിരുന്നു. ഫ്ലവേഴ്സ് ചാനൽ രേണുവിനും മക്കൾക്കും വേണ്ടി ഒരു വീട് നൽകിയിരുന്നു ഇതിന്റെ പേരിലും വലിയ തോതിൽ തന്നെ വിമർശനങ്ങൾ രേണുവിന് കേൾക്കേണ്ടതായി വന്നു
സുധിയുടെ മരണം കാരണം ഒരു വീട് ലഭിച്ചില്ലേ എന്നായിരുന്നു കൂടുതൽ ആളുകളും ചോദിച്ചിരുന്നത് എന്നാൽ ഇപ്പോൾ ഈ കാര്യത്തെക്കുറിച്ച് രേണു തുറന്നു പറയുകയാണ്. വീട് എന്റെ പേരിലാണെന്ന് പലരും പറയുന്നുണ്ട് എന്നാൽ വീട് എന്റെ പേരിൽ അല്ല സുധിയേട്ടന്റെ രണ്ടു മക്കളുടെയും പേരിലാണ് വീട്. അത് അങ്ങനെ തന്നെയാണല്ലോ വേണ്ടത് രണ്ടാമതൊരു വിവാഹം വേണമെന്ന് എനിക്ക് ഇതുവരെ തോന്നിയിട്ടില്ല പക്ഷേ ഫാമിലിയിൽ നിന്നും പലരും ഈയൊരു കാര്യത്തിന് നിർബന്ധിക്കുന്നുണ്ട്. എന്നാൽ പലരും പറയുന്നതുപോലെ വീട് എന്റെ പേരിൽ അല്ല സുധിയേട്ടന്റെ രണ്ടു മക്കൾക്കും ഈ വീട്ടിൽ അവകാശമുണ്ട്. അവരുടെ അമ്മയാണ് ഞാൻ അതുകൊണ്ടാണ് ഞാൻ അവിടെ താമസിക്കുന്നത്.
അല്ലാതെ എന്റെ പേരിൽ അല്ല വീട് ഉള്ളത് സുധിയേട്ടന്റെ രണ്ടു മക്കളുടെയും പേരിലാണ് വീടുള്ളത് എന്നും ഇനി അതിന്റെ പേരിൽ തന്നെ വിമർശിക്കരുത് എന്നും രേണു പറയുന്നുണ്ട്. ജീവിതത്തിൽ മുൻപോട്ടു പോകുമ്പോൾ ഒരു വിവാഹം വേണ്ടെന്ന് തന്നെയാണ് തീരുമാനം സുധി ചേട്ടന്റെ ഭാര്യയായി തന്നെ തുടരണം എന്നതാണ് ആഗ്രഹം എന്നാൽ ഇതുവരെയും ആ തീരുമാനത്തിൽ യാതൊരു മാറ്റങ്ങളും ഉണ്ടായിട്ടില്ല.
Story Highlights ; kollam sudhi wife renu talkes her house