തിരുവനന്തപുരം: ‘ഭീഷ്മ പർവ്വം’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബോഗയ്ൻവില്ല’. ഏറെ നാളുകള്‍ക്ക് ശേഷം ജ്യോതിര്‍മയി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. തികച്ചും വേറിട്ട ലുക്കിലാണ് നടി ചിത്രത്തിലെത്തുന്നത്. ഫഹദ് ഫാസിൽ അവതരിപ്പിക്കുന്ന പൊലീസ് കഥാപാത്രമായ ഡേവിഡ് കോശിയും റീത്തുവിന്റെ ഭർത്താവായ റോയ്‌സ് തോമസ് എന്ന കുഞ്ചാക്കോ ബോബൻ കഥാപാത്രവും ട്രെയിലറിൽ പ്രാധാന്യത്തോടെ എത്തുന്നുണ്ട്. ചിത്രം ഒക്ടോബർ 17 ന് തിയേറ്ററിലെത്തും.
ഇപ്പോഴിതാ സിനിമയിലെ ‘കർത്താവിന് സ്തുതി’ എന്ന പാട്ടിനെ സംബന്ധിച്ചുള്ള വിമർശനത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി ജ്യോതിർമയി. കർത്താവിന് സ്തുതി എന്ന ഗാനം ഏതെങ്കിലും ഒരു വിഭാഗത്തിനെ വേദനിപ്പിക്കണമെന്ന് വിചാരിച്ച് ചെയ്തത് അല്ലെന്ന് ജ്യോതിർമായി പറഞ്ഞു. ഒരു വിഭാഗത്തെയും വികലമാക്കൻ വേണ്ടി ചെയ്തത് അല്ല. സിനിമ കണ്ടു കഴിഞ്ഞൽ അത് മനസ്സിലാകുമെന്നും ജ്യോതിർമയി പറഞ്ഞു.
ബോഗയ്ൻവില്ല റിലീജിയസ് പോയിന്റിൽ ഉള്ള സിനിമ അല്ലെന്നും ആരുടെയും വിശ്വാസത്തെ ഹനിക്കുന്ന സിനിമ അല്ലെന്നും ജ്യോതിർമയി വ്യക്തമാക്കി. സിറോ മലബാർ സഭയാണ് സ്തുതി ഗാനത്തിനെതിരെ പരാതി നൽകിയത്. ക്രൈസ്തവ വിശ്വാസത്തെ വികലമാക്കുന്നതാണ് ചിത്രത്തിലെ കർത്താവിന് സ്തുതി എന്ന ഗാനമെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനും സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനുമാണ് സീറോ മലബാർ സഭാ അൽമായ ഫോറം പരാതി നൽകിയതെന്നാണ് സിറോ മലബാർ സഭ അല്മയ സെക്രട്ടറി ടോണി ചിറ്റിലപ്പള്ളി പറഞ്ഞത്.
content highlight: bougainvillea-jyothirmayi