മലയാളി പ്രേക്ഷകർക്ക് വളരെ സുപരിചിതനായ നടനാണ് സായി കുമാർ. നടൻ ജഗതി ശ്രീകുമാറുമായി ഉണ്ടായിരുന്ന സൗഹൃദത്തെക്കുറിച്ച് ഇപ്പോൾ ഒരു ആഭിമുഖ്യത്തിൽ സായികുമാർ പറയുന്നതാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഒരു സിനിമയുടെ ഡബ്ബിങ് സമയത്തുണ്ടായ ചില സംഭവങ്ങളെ കുറിച്ചാണ് താരം സംസാരിക്കുന്നത്. ഞങ്ങൾ ഒരു സിനിമയിൽ അഭിനയിക്കുന്ന സമയത്ത് ആ ചിത്രത്തിന്റെ ഡബ്ബിങ്ങിന് വേണ്ടി പോവുകയായിരുന്നു ചെയ്തത്. ഈ ചിത്രത്തിന്റെ ഡബ്ബിങ് നടക്കുമ്പോൾ തന്നെ എനിക്ക് മനസ്സിലായി ചിത്രം 7 നിലയിൽ പൊട്ടുമെന്ന്.

പ്രൊഡ്യൂസർ ബാക്കി കാശ് തരാമെന്ന് പറഞ്ഞപ്പോഴും ഞാൻ നിൽക്കട്ടെ എനിക്കൊരു ആളെ കാണാനുണ്ട് പോയി വന്നതിനുശേഷം വാങ്ങാം എന്നാണ് പറഞ്ഞത് ശേഷം ഞാൻ പുറത്തേക്ക് ഇറങ്ങിയപ്പോൾ ഒരു കറുത്ത അംബാസിഡർ കാറിൽ വരികയാണ് ശ്രീകുമാർ ചേട്ടൻ. ഞാൻ അദ്ദേഹത്തിന്റെ അരികിലേക്ക് ചെന്നു. അപ്പോൾ അദ്ദേഹം ചോദിച്ചു എങ്ങനെയുണ്ടായിരുന്നു എന്ന് ഞാൻ പറഞ്ഞു എട്ടു നിലയിൽ പൊട്ടുമെന്ന് അപ്പോൾ അദ്ദേഹം പറഞ്ഞു 18 നിലയിൽ പൊട്ടുമെന്ന്. പിന്നീട് കുറച്ചു നാളുകൾക്കു ശേഷം ഇതേ പ്രൊഡ്യൂസർ മറ്റൊരു കല്യാണ സ്ഥലത്ത് കണ്ടു അപ്പോൾ പടം പൊട്ടി എന്നൊക്കെ അറിയാമായിരുന്നു എങ്കിലും എങ്ങനെയുണ്ടായിരുന്നു സിനിമ എന്ന് ഞാൻ ചെന്ന് ചോദിച്ചു

അപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു എനിക്ക് രണ്ടേകാൽ ലക്ഷം രൂപ ലാഭം കിട്ടിയെന്ന്. ഞാനപ്പോൾ അത് എങ്ങനെ കിട്ടിയെന്ന് ചിന്തിച്ചു കൊണ്ടിരുന്നപ്പോൾ അദ്ദേഹം തന്നെ എന്നോട് പറഞ്ഞു ചേട്ടന്റെ ഒരു ലക്ഷം രൂപയും അമ്പിളി ചേട്ടന്റെ ഒന്നേകാൽ ലക്ഷം രൂപയും വെച്ചാണ് രണ്ടേകാൽ ലക്ഷം രൂപ ലാഭം കിട്ടിയത് എന്ന്. അപ്പോഴാണ് ഞാൻ മനസ്സിലാക്കിയത് ജഗതി ചേട്ടനും ആ പണം വാങ്ങിയിരുന്നില്ല എന്ന്.
Story Highlights ; Sai Kumar Talkes Jagathy Sreekumar
















