മലയാളി പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ട നടനും സംവിധായകനും വിനീത് ശ്രീനിവാസൻ. വലിയൊരു ആരാധകനിരയെ തന്നെയാണ് അദ്ദേഹം സ്വന്തമാക്കിയിട്ടുള്ളത്. വിനീതിന്റെ ഓരോ ചിത്രങ്ങൾക്കും ആരാധകർ നിരവധിയാണ് സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് താരം ഇപ്പോൾ തന്നെ ഭാര്യയെ കുറിച്ച് താരം പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ധന്യ വർമ്മക്കൊപ്പം ഉള്ള അഭിമുഖത്തിൽ ആയിരുന്നു ഭാര്യയെ കുറിച്ച് വിനീത് സംസാരിക്കുന്നത്
ഭാര്യയെ കുറിച്ച് സ്നേഹത്തോടെ സംസാരിക്കുന്ന ചുരുക്കം ചില ഭർത്താക്കന്മാരിൽ ഒരാളാണ് വിനീത് എന്ന് ഏറെ രസകരമായ രീതിയിൽ ധന്യ വർമ്മ പറയുമ്പോൾ ഒരു ചിരിയോടെയാണ് ഇതിന് വിനീത് മറുപടി പറയുന്നത്. റിലേഷൻഷിപ്പ് മെയിന്റയിൻ ചെയ്യുവാൻ വേണ്ടി താൻ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ചും വിനീത് സംസാരിക്കുന്നു. ഞങ്ങൾക്കിടയിൽ അടിമിടിയും ഒക്കെ ഉണ്ടാവാറുണ്ട് എങ്കിലും ഞങ്ങൾ അത് പരിഹരിക്കുകയും ചെയ്യും അതിന് കാരണം ഞങ്ങൾ നന്നായി സംസാരിക്കും എന്ന് തന്നെയാണ് പിള്ളേരൊക്കെ ഉറക്കിയതിനു ശേഷം ഇന്ന് നമുക്ക് കുറച്ച് സംസാരിക്കാം എന്ന് പറഞ്ഞു ഞങ്ങൾ സംസാരിക്കും.
പിള്ളേരെയൊക്കെ ഉറക്കെ കിടത്തിയതിനുശേഷം ആണ് ഞങ്ങൾ പരസ്പരം സംസാരിക്കാറുള്ളത്. ഇടയിൽ അവൾ പറയുന്നത് നീ കുറച്ച് ഗോസിപ്പ് പറയും എന്നായിരിക്കും ഞാനത് എവിടെ നിന്നാണ് ഗോസിപ്പ് കൊണ്ടുവരുന്നത് എങ്കിലും ഗോസിപ്പുകളും പറയാറുണ്ട്. ഞങ്ങൾക്ക് ഒരുമിച്ച് യാത്ര ചെയ്യാൻ വളരെയധികം ഇഷ്ടമാണ് അതേപോലെ കുട്ടികൾക്കൊപ്പം ഉള്ള സമയം ഞങ്ങൾ രണ്ടുപേരും ഒരേപോലെ എൻജോയ് ചെയ്യാറുണ്ട്. അങ്ങനെ ഞങ്ങൾക്ക് ഒരുപോലെയുള്ള ഒരുപാട് ഇഷ്ടങ്ങൾ ഉണ്ട് അതൊക്കെ കൊണ്ടായിരിക്കും ഇങ്ങനെ നിലനിൽക്കുന്നത് എന്ന് വിനീത് പറയുന്നു.
Story Highlights ; vineeth sreenivasan talkes wife dhivya