Celebrities

‘ഇതൊക്കെ അറിയാതെയും എക്സ്പ്ലോർ ചെയ്യാതെയും എങ്ങനെയാണ്’? മാളവികയോട് ഷൈൻ | shine-tom-chacko-about-malavika

ഒരു സ്ഥലവും കണ്ടിട്ടില്ല, ഒന്നും അറിയുകയുമില്ല

ഷൈൻ ചേട്ടൻ വിളിച്ചാൽ ധൈര്യമായി കൂടെ പോകുമെന്ന് മാളവിക. ഇരുവരും അഭിനയിക്കുന്ന പുതിയ ചിത്രം പതിമൂന്നാം രാത്രിയുടെ പ്രൊമോഷന്റെ ഭാ​ഗമായുള്ള അഭിമുഖത്തിത്തിനിടെയായിരുന്നു രസകരമായ സംഭാഷണം. എന്നിട്ടാണോ വരാതിരുന്നതെന്ന് തമാശ രൂപേണ ഷൈൻ തിരിച്ചും ചോദിച്ചു. ഒറ്റയ്ക്ക് നടന്ന് നോക്കിയാല്ലല്ലേ ഇത് എന്താണ് പരിപാടി എന്നറിയുകയുള്ളൂവെന്നും ഷൈൻ ചോദിച്ചു.

അഭിനേതാക്കൾ ഒറ്റയ്ക്ക് യാത്ര ചെയ്യണമെന്നും മാളവിക അത് ചെയ്യാറില്ലെന്നും ഷൈൻ ടോം ചാക്കോ പറഞ്ഞു. വീട്ടിൽ പോയി കഴിഞ്ഞാൽ പിന്നെ ഇറങ്ങില്ല. ഒരു സ്ഥലവും കണ്ടിട്ടില്ല, ഒന്നും അറിയുകയുമില്ല. ഇതൊക്കെ അറിയാതെയും എക്സ്പ്ലോർ ചെയ്യാതെയും എങ്ങനെയാണ് ഒരു അഭിനേതാവ് ഉണ്ടാവുക? ദുബായിൽ പോയിട്ട് പോലും വെറുതെ മുറിക്കകത്ത് ഇരിക്കുകയായിരുന്നു. പുറത്തിറങ്ങി നടക്കുകയോ , എവിടെയെങ്കിലും പോവുകയോ ചെയ്യില്ലെന്നും മാളവികയെ കുറിച്ച് ഷൈൻ പറയുന്നുണ്ട്.

ഷൈന്‍ ടോം ചാക്കോ, വിഷ്ണു ഉണ്ണികൃഷ്ണൻ, മാളവിക മേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനീഷ് ബാബു സംവിധാനം ചെയ്യുന്ന ‘പതിമൂന്നാം രാത്രി’ എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസായി. ദീപക് പറമ്പോള്‍, വിജയ് ബാബു, സോഹൻ സീനു ലാൽ,സാജൻ പള്ളുരുത്തി, അനില്‍ പെരുമ്പളം, രമേശ് കോട്ടയം, ഹരിപ്രസാദ്, ഡെയിന്‍ ഡേവിസ്, അസിം ജമാല്‍,ഡിസ്നി ജെയിംസ്, രജിത് കുമാർ,അര്‍ച്ചന കവി, മീനാക്ഷി രവീന്ദ്രൻ, സ്മിനു സിജോ, സോനാ നായർ, ആര്യ, യൂട്യൂബർ ഇച്ചാപ്പി ഫെയിം ശ്രീലക്ഷ്മി എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ.

ഡി ടു കെ ഫിലിംസിന്റെ ബാനറിൽ മേരി മൈഷ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ആർ എസ് ആനന്ദ് കുമാർ നിർവ്വഹിക്കുന്നു. ദിനേശ് നീലകണ്ഠൻ തിരക്കഥ സംഭാഷണമെഴുതുന്നു. ഗാനരചനയും സംഗീത സംവിധാനവും രാജൂ ജോർജ് നിർവഹിക്കുന്നു. എഡിറ്റര്‍ വിജയ് വേലുക്കുട്ടി.

പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍-അനീഷ് പെരുമ്പിലാവ്, പ്രൊജക്ട് കോ ഓർഡിനേറ്റർ-എ ആർ കണ്ണൻ, കല-സന്തോഷ് രാമന്‍, മേക്കപ്പ്-മനു മോഹന്‍, കോസ്റ്റ്യൂംസ്-അരവിന്ദ് കെ.ആർ,സ്റ്റില്‍സ്- ഇകൂട്‌സ് രഘു, ഡിസൈന്‍-അറ്റ്ലർ പാപ്പവെറോസ്.

ഫിനാന്‍സ് കണ്‍ട്രോളര്‍ അനില്‍ ആമ്പല്ലൂര്‍, ചീഫ് അസ്സോ. ഡയറക്ടര്‍ എം വി ജിജേഷ്,അസ്സോസിയേറ്റ് ഡയറക്ടര്‍ ഡസ്റ്റിന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ശ്രീജു ശ്രീധര്‍, രാജീവ്, അരുന്ധതി, ദേവീദാസ്, ആക്‌ഷൻ മാഫിയ ശശി, നൃത്തം റിഷ്ദാൻ, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- അഭിലാഷ് പൈങ്ങോട്, പ്രൊഡക്‌ഷന്‍ മാനേജര്‍ ജസ്റ്റിന്‍ കൊല്ലം,പി ആർ ഒ-എ എസ് ദിനേശ്.

content highlight: shine-tom-chacko-about-malavika