പ്രതീക്ഷകൾക്കപ്പുറമുള്ള വിജയം നേടി ടോവിനോ ചിത്രം അജയന്റെ രണ്ടാം മോഷണം. 100 കോടി ക്ലബിലെത്തിയിരിക്കുകയാണ് എ ആർ എം. നിര്‍മാതാക്കള്‍ പുറത്തുവിട്ട പുതിയ കളക്ഷൻ റിപ്പോര്‍ട്ടാണ് ഇപ്പോൾ ചർച്ചയാകുന്നത്. നാലാമാഴ്ചയിലും നാല് കോടി ചിത്രം നേടിയെന്നാണ് റിപ്പോര്‍ട്ട്.
2024ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രങ്ങളുടെ മുൻനിരയില്‍ തന്നെ ടൊവിനോ തോമസ് ചിത്രം അജയന്റെ രണ്ടാം മോഷണവുമുണ്ട്. എ ആർ എം 32 കോടി വിദേശത്ത് നേടി എന്നതും ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. കേരളത്തില്‍ നിന്ന് മാത്രം 2.80 കോടി രൂപ റിലീസിന് നേടിയെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. വിദേശത്ത് നിന്ന് ആകെ 2.93 കോടി രൂപയും നേടി. ഇന്ത്യയുടെ മറ്റിടങ്ങളില്‍ ചിത്രം ആകെ 52 ലക്ഷം നേടിയെന്നുമാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
കേരളത്തില്‍ നിന്ന് ഏകദേശം ആറ് കോടി നേടി ഓപ്പണിംഗില്‍ മമ്മൂട്ടിയുടെ ടര്‍ബോയാണ് കളക്ഷനില്‍ 2024ല്‍ ഒന്നാമത്. ഓപ്പണിംഗില്‍ കേരളത്തില്‍ ആകെ 5.85 കോടി നേടി മലൈക്കോട്ടൈ വാലിബൻ രണ്ടാമതും. ആടുജീവിതം 5.83 കോടിയുമായി മൂന്നാമതുമുണ്ട്. റിലീസിന് ആകെ 5.80 കോടി രൂപയാണ് വിജയ് നായകനായി എത്തിയ ദ ഗോട്ട് കേരളത്തിൽ നേടിയിരിക്കുന്നത്. എന്നാൽ 2024ലെ മലയാളം റിലീസുകളുടെ കളക്ഷൻ ആഗോളതലത്തില്‍ പരിഗണിക്കുമ്പോള്‍ ടൊവിനോ തോമസ് ചിത്രം എ ആർ എം മികച്ച മുന്നേറ്റം നടത്തുമെന്നാണ് പ്രതികരണങ്ങള്‍ സൂചിപ്പിച്ചിരുന്നത്.
നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്ത അജയന്റെ രണ്ടാം മോഷണം ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് സുജിത് നമ്പ്യാരാണ്. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. കൂടാതെ ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, കബീർ സിങ് , പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. ജോമോൻ ടി ജോണാണ് ടൊവിനോ ചിത്രത്തിന്റെ ഛായാഗ്രാഹണം.
STORY HIGHLIGHT: ajayante randam moshanam global collection report out