Celebrities

‘മകളുടെ കല്യാണത്തിന് പോലും പണം നൽകില്ലെന്ന് എഴുതി വാങ്ങിയിട്ടുണ്ട്’; ബാലക്കെതിരെ മുൻഭാര്യ | bala

ബാല 2019ലാണ് ഡിവോഴ്‍സായത്

സമാധാനമായി തന്നെയും മകളെയും ജീവിക്കാൻ അനുവദിക്കണമെന്ന് ബാലയുടെ മുൻ ഭാര്യ. മുൻ ഭാര്യ വീഡിയോയിലൂടെയാണ് ബാലയ്‍ക്കെതിരെ രംഗത്ത് എത്തിയത്. ഇത്രയും കാലം മിണ്ടാതിരിക്കുകയായിരുന്നു എന്ന് പറയുന്നു മുൻ ഭാര്യ. മകളുടെ കാര്യമായതുകൊണ്ടാണ് താൻ സസാരിക്കുന്നത്. ഞാനും അമ്മയും എന്റെ മകളും സഹോദരി അഭിരാമിയുമുള്ള ചെറിയ കുടുബമാണ് എന്റേത്. പിറന്നാളായിരുന്നു കുട്ടിയുടെ. സന്തോഷത്തോടെ പോകേണ്ട ഒരു ദിവസമായിരുന്നു. പക്ഷേ കുട്ടിയെ കുറിച്ച് ഓരോ വാര്‍ത്തയുണ്ടാകുമ്പോള്‍ എങ്ങനെ സന്തോഷിക്കാൻ സാധിക്കും എന്നും ചോദിച്ചിരുന്നു മുൻ ഭാര്യ.

ഇപ്പോഴിതാ ഭീഷണി ഉണ്ടായപ്പോഴാണ് പരാതിയുമായി രംഗത്ത് വന്നത് എന്ന് മുൻ ഭാര്യ വ്യക്തമാക്കുന്നു. സമാധാനമായി എന്നെയും മകളെയും ജീവിക്കാനനുവദിക്കണം. യൂട്യൂബ് ചാനലുകളിലൂടെ അപവാദ പ്രചരണത്തിലൂടെ തന്നെ ഉപദ്രവിച്ചു, അപമാനിച്ചു. താൻ മോശക്കാരിയാണെന്ന് പ്രചരിപ്പിക്കാൻ ശ്രമിച്ചു. തന്റെ കുടുംബത്തെ വെറുതെ വിടണം. ഒരു സ്വത്തിനും അവകാശം ഉന്നയിച്ചിട്ടില്ല. സ്വത്ത്‌ വേണ്ടെന്നും പറയുന്നു അവര്‍ പറഞ്ഞു.

ബാല പലതും പറയുമ്പോൾ വീട്ടിലിരുന്ന് നാല് പെണ്ണുങ്ങൾക്ക് പരസ്പരം കെട്ടിപിടിച്ചു കരയാൻ മാത്രേമേ കഴിയാറുള്ളു. കോടികൾ തട്ടിയെടുത്തു എന്നാണ് പറയുന്നത്. എന്നാൽ മകളുടെ കല്യാണത്തിന് പോലും പണം നൽകില്ലെന്ന് ബാല എഴുതി വാങ്ങിയിട്ടുണ്ട്. കുറേ നാളായി തന്നെ പൊതുസമൂഹത്തിന് മുന്നിൽ വൃത്തികെട്ട സ്ത്രീയാക്കി കാണിക്കുകയാണ്. ഇത്രയും വർഷം കഴിഞ്ഞിട്ടും അയാൾക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. സിംപതിക്ക് വേണ്ടി ഇനി കുട്ടിയുടെ പേര് എടുക്കരുത് എന്നതിനാലാണ് പരാതിയുമായി മുന്നോട്ട് പോയതെന്നും പരാതിക്കാരി വ്യക്തമാക്കി.

മുൻ ഭാര്യയുടെ പരാതിയിൽ അറസ്റ്റിലായ ബാലയ്ക്ക് പിന്നീട് കോടതി ജാമ്യം അനുവദിച്ചിരുന്നു. നിബന്ധനകളോടെയാണ് ജാമ്യം താരത്തിന് അനുവദിച്ചിരിക്കുന്നത്. മുൻ ഭാര്യക്കും മകൾക്കും അമൃതയ്‍ക്കും എതിരായ പ്രചരണങ്ങൾ നടത്തരുത് എന്നതിനൊപ്പം നടൻ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാധ്യമങ്ങളുമായി സംസാരിക്കരുത് എന്നിവയാണ് പ്രധാന ജാമ്യ വ്യവസ്ഥകൾ. കേസ് കെട്ടിച്ചമച്ചതാണെന്നും ആരോഗ്യപ്രശ്‍നം കണക്കിലെടുത്ത് തനിക്ക് ജാമ്യം നൽകണമെന്നുമാണ് നടൻ അഭ്യര്‍ഥിച്ചത്.

മുൻ ഭാര്യയും ബാലയും തമ്മിലുള്ള തര്‍ക്കം അടുത്തിടെ രൂക്ഷമായിരുന്നു. ബാല 2019ലാണ് ഡിവോഴ്‍സായത്. മകളെ കാണാൻ തന്നെ അനുവദിക്കാറില്ലെന്ന് ബാല ആരോപിച്ചിരുന്നു. അച്ഛനെന്ന നിലയില്‍ ഒരു അവകാശം തനിക്ക് നിഷേധിക്കപ്പെടുകയാണെന്ന് ബാല അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇത് വലിയ ചര്‍ച്ചയായി മാറി. മകള്‍ക്കെതിരെ നടൻ ബാലയ്‍ക്ക് എതിരെ രംഗത്ത് എത്തി. അച്ഛൻ അമ്മയെ ഉപദ്രവിക്കാറുണ്ട് എന്നും പറയുന്നത് കള്ളമാണ് എന്നുമായിരുന്നു കുട്ടി വ്യക്തമാക്കിയത്. തുടര്‍ന്ന് നടൻ ബാല ഒരു വീഡിയോയിലൂടെ പ്രതികരിച്ചു. മകള്‍ക്കെതിരെ സൈബര്‍ ആക്രമണവും തുടര്‍ന്നുണ്ടായി. മുൻ ഭാര്യയും തന്റെ പ്രതികരണവുമായി രംഗത്ത് എത്തിയിരുന്നു.

content highlight: complainant legally-against-actor-bala