മലയാളത്തിലെ യുവ നായികമാരിൽ പ്രധാനിയായ ഹണി റോസ് ചെറുതും വലുതുമായ നിരവധി വേഷങ്ങളിൽ ഇതിനകം തിളങ്ങിയിട്ടുണ്ട്. കഴിഞ്ഞ പതിനഞ്ച് വർഷത്തിലേറെയായി മലയാള സിനിമയിൽ സജീവമാണ് താരം. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും ഹണി അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ മകളെ കുറിച്ച് അഭിമുഖത്തിലൂടെ സംസാരിക്കുകയാണ് ഹണിയുടെ മാതാപിതാക്കൾ. കുറ്റപ്പെടുത്താനുള്ള സ്വഭാവമോ ചെയ്തികളോ മകൾക്കില്ലെന്നും ഹണിയുടെ മാതാപിതാക്കൾ പറഞ്ഞു.
സൽസ്വഭാവിയാണ് ഹണി. ഹൃദയത്തിൽ അലിവുള്ള കുട്ടിയാണ്. ഇപ്പോൾ ഹണിയുമായി വഴക്കുണ്ടാക്കേണ്ട ആവശ്യം വരാറില്ല. ഡാഡി ഹണിയെ ഒരിക്കൽ പോലും വഴക്ക് പറഞ്ഞിട്ടില്ല. ഡാഡി എല്ലാ കാര്യത്തിലും ഹണിക്ക് ഫുൾ മാർക്ക് കൊടുക്കും. എന്നേക്കാൾ നന്നായി ഹണി കുക്ക് ചെയ്യും. നിമിഷനേരം കൊണ്ട് ടേസ്റ്റിയും നീറ്റായും ഹണി ഭക്ഷണമുണ്ടാക്കും എന്നാണ് അമ്മ പറഞ്ഞത്.
നിരന്തരമായി ഉദ്ഘാടനങ്ങൾ ചെയ്യുന്നതുകൊണ്ട് തന്നെ ഉദ്ഘാടനം സ്റ്റാറെന്നൊരു വിളിപ്പേരും ഹണിക്കുണ്ട്. നടിക്ക് ഏറ്റവും കൂടുതൽ വിമർശനവും ട്രോളും ലഭിക്കാറുള്ളത് ധരിക്കുന്ന വസ്ത്രത്തിന്റെ പേരിലാണ്. പക്ഷെ പരിഹാസങ്ങളൊന്നും ഹണിയെ ബാധിക്കാറില്ല. ഹണി ധരിക്കുന്ന കോസ്റ്റ്യൂമിന് പിന്നിൽ അമ്മയാണത്രെ. ഹണി തന്നെയാണ് ഇക്കാര്യം പുതിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.
എന്റെ കോസ്റ്റ്യൂമിന്റെ ഉത്തരവാദി അമ്മയാണ്. പക്ഷെ തെറി കേൾക്കുന്നത് ഞാനാണെന്നാണ് ഹണി റോസ് പറഞ്ഞത്. ഹണിക്ക് വസ്ത്രം വാങ്ങുന്നതും സെലക്ട് ചെയ്യുന്നതും അതിന് പിറകിൽ കഷ്ടപ്പെടുന്നതുമെല്ലാം ഞാനാണ്. പക്ഷെ എന്റെ പേര് അവൾ എവിടേയും പറയാറില്ല. എന്തുകൊണ്ടാണ് പറയാത്തതെന്ന് ഒരിക്കൽ ചോദിച്ചപ്പോൾ ചിരിക്കുക മാത്രമാണ് ചെയ്തത്. ഫാഷൻ സെൻസ് ജനിച്ചപ്പോൾ മുതൽ എനിക്കുണ്ട്.
ഹണി എപ്പോഴും ഒരുങ്ങി ഏറ്റവും ടോപ്പായി നിൽക്കണമെന്ന് എനിക്കുണ്ട്. കുഞ്ഞിലെ മുതൽ എല്ലായിടത്തും ഹണിയെ നന്നായി ഒരുക്കിയാണ് ഞാൻ കൊണ്ടുപോയിരുന്നതെന്നും അമ്മ പറഞ്ഞു. എനിക്ക് മേക്കപ്പ് ചെയ്ത് തരാൻ ഹണിക്ക് ഇഷ്ടമല്ല. ഞാൻ സാരി ഉടുക്കാറില്ല. പക്ഷെ ഹണി നന്നായി സാരിയുടുക്കും. കല്യാണത്തിന്റെ അന്ന് മാത്രമാണ് ഞാൻ സാരി ഉടുത്തതെന്നും അമ്മ കൂട്ടിച്ചേർത്തു.
തന്റെ പ്രൊഡക്ഷൻ ഹൗസിന്റെ വിശേഷങ്ങളും ഹണിയും കുടുംബവും പങ്കിട്ടു. ഹണി റോസ് വർഗീസ് എന്നാണ് പ്രൊഡക്ഷൻ കമ്പനിയുടെ പേര്. ബോയ്ഫ്രണ്ട് റിലീസ് ചെയ്തപ്പോൾ മുതൽ പ്രൊഡക്ഷൻ കമ്പനി തുടങ്ങണമെന്നത് ഡാഡിയുടെ ആഗ്രഹമാണ്. അതിനാലാണ് ഹണി നിർമ്മാണത്തിലേക്കും ഇറങ്ങാൻ തീരുമാനിച്ചതെന്നും കുടുംബം പറഞ്ഞു.
മകൾക്ക് പ്രേമമുണ്ടായിട്ടുണ്ടോയെന്ന് അവതാരക ചോദിച്ചപ്പോൾ തഗ് മറുപടിയാണ് അമ്മയിൽ നിന്നും വന്നത്. പ്രമോമോ… ഒരു മണ്ണാങ്കട്ടയും ഇതുവരെ ഹണിക്കുണ്ടായിട്ടില്ല. ഇവൾക്ക് പ്രേമമുണ്ടായിരുന്നുവെങ്കിൽ ഞാൻ രക്ഷപ്പെട്ടേനെ എന്നാണ് അമ്മ പറഞ്ഞത്. ഹണിയുടെ വിവാഹമാണ് അമ്മയുടെ വലിയ സ്വപ്നം.
content highlight: honey-rose-open-up