മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സഹവാസത്തിന്റെ അന്യൂനമായ ഉദാഹരണമാണ് മനുഷ്യരും നായ്ക്കളും തമ്മിലുള്ള അചഞ്ചലമായ ബന്ധവും. കേവലം ഭക്ഷണം കൊടുക്കുന്നയാളോടുള്ള സൗഹൃദം മാത്രമല്ല അവയ്ക്ക്. വിഷമിച്ചിരിക്കുമ്പോൾ വളർത്തു നായ അടുത്തുകൂടി കൂടുതൽ സ്നേഹം പ്രകടിപ്പിക്കാറില്ലേ ?അത് എന്താണ് എന്ന് അറിയാമോ ? ….
ഇംഗ്ലണ്ടിലെ ബ്രിസ്റ്റോൾ സർവകലാശാലയിലെ ശാസ്ത്രജ്ഞരാണ് ഇത് കണ്ടെത്തിയത്. വ്യത്യസ്ത ഇനങ്ങളിലുള്ള 18 നായ്ക്കളെ അവയുടെ ഉടമകളോടൊപ്പം റിക്രൂട്ട് ചെയ്തു. നായ്ക്കൾക്ക് അപരിചിതരായ പതിനൊന്ന് സന്നദ്ധപ്രവർത്തകരെയും ഉൾപ്പെടുത്തി സ്‌ട്രെസ് ടെസ്റ്റ് നടത്തി. സമ്മർദ്ദത്തിന്റെ ഗന്ധം നായ്ക്കളുടെ വിശപ്പ് കുറയ്ക്കുമെന്നും അഭിപ്രായപ്പെടുന്നു. നായ്ക്കളുടെ ഉടമകളുടെ സമ്മർദ്ദം ഇവയുടെ വിശപ്പിനെ തന്നെ ബാധിക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. അവരുടെ വിയർപ്പിന്റെ സാമ്പിളുകൾ തുണിക്കഷണങ്ങളിൽ ശേഖരിച്ചു.
ഇതിൽ സമ്മർദ്ദ സാമ്പിളുകൾ അതിവേഗത്തിൽ നായകൾ തിരിച്ചറിഞ്ഞു . 90 ശതമാനത്തിലധികം കൃത്യതയോടെ വ്യത്യസ്ത വികാരങ്ങൾ തിരിച്ചറിയാൻ പങ്കെടുക്കുന്ന നായ്ക്കൾക്ക് കഴിഞ്ഞതായി പഠനം ചൂണ്ടിക്കാട്ടി .