നടിയും ബിഗ് ബോസ് താരവുമായിരുന്ന ഓവിയുടേതെന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സ്വകാര്യ വീഡിയോ വൈറലായ സാഹചര്യത്തിൽ പോലീസിൽ പരാതി നൽകിയിരിക്കുകയാണ് താരം. തന്റേതെന്ന പേരില്‍ സ്വകാര്യദൃശ്യങ്ങള്‍ അടങ്ങുന്ന വ്യാജവീഡിയോ പ്രചരിപ്പിച്ചതായി കാണിച്ചാണ് താരം ചെന്നൈ പോലീസ് കമ്മീഷണര്‍ക്ക് പരാതി സമര്‍പ്പിച്ചത്.
ഓവിയയെ മനപ്പൂര്‍വം അപമാനിക്കാനായി ആരോ തയ്യാറാക്കിയ വ്യാജവീഡിയോയാണ് പ്രചരിക്കുന്നത് എന്നാണ് നടിയുടെ മാനേജര്‍ പറഞ്ഞിരിക്കുന്നത്. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് ഓവിയയുടെ ലീക്കായ വീഡിയോ എന്നപേരില്‍ 17 സെക്കന്റുള്ള വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചത്. പ്രചരിക്കുന്ന വീഡിയോ ഓവിയയുടേതാണെന്നും അല്ലെന്നുമുള്ള തരത്തിൽ സാമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി വാഴ്ച്ചകൾ ഉയർന്നിരുന്നു.
നെഗറ്റീവ് കമെന്റുകൾക്ക് ഓവിയ നൽകിയ മറുപടിയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. താരത്തെ പിന്തുണച്ച് നിരവധിപേരാണ് രംഗത്ത് വന്നിരുന്നത്.
STORY HIGHLIGHT: actress oviya files police complaint on viral video