മലയാളികൾക്കും തമിഴ് സിനിമാ പ്രേക്ഷകർക്കും ഏറെ പ്രിയങ്കരിയായ താരമാണ് നിഖില വിമൽ. സിനിമയിലെത്തി വളരെ ചെറിയ കാലയളവുകൊണ്ടുതന്നെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് നിഖില. മലയാളത്തിലെ തന്നെ പ്രമുഖ യുവ നടന്മാർക്കൊപ്പമെല്ലാം നിഖില ഇതിനോടകം വേഷമിട്ടു. ഇപ്പോൾ സോഷ്യൽ മീഡിയയിലും തരംഗമായി മാറുകയാണ് താരം.
സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ഏറെ ശ്രദ്ധനേടുന്നത്. കോൺട്രാസ്റ്റ് കളർ കോമ്പിനേഷനിലുള്ള സാരി ലുക്കിലുള്ള ചിത്രങ്ങളാണ് താരം ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. പേസ്റ്റൽ നിറത്തിൽ തന്നെ ഗോൾഡൻ ചെക്കുകളും കടും ചുവപ്പ് നിറത്തിലുള്ള ബോർഡറോട് കൂടിയതുമാണ് സാരി. സാരിക്കിണങ്ങുന്ന മാച്ചിങ് ആക്സസറിസുമാണ് അണിഞ്ഞിരിക്കുന്നത്.
View this post on Instagram
കെട്ടി ഒതുക്കിയ മുടി റോസാപ്പൂക്കൾ ഉപയോഗിച്ച് സ്റ്റൈൽ ചെയ്തിരിക്കുന്നു. ദി സാഫ്റോൺ ഹൗസിന്റെ സിൽക്ക് കളക്ഷനിൽ നിന്നുള്ള വസ്ത്രമാണ് ഇതിനായി നിഖില തിരഞ്ഞെടുത്തിരിക്കുന്നത്.
തമിഴ് ചിത്രം ‘വാഴൈ’ ആണ് നിഖിലയുടെതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം. നിരവധി ആരാധകരാണ് നിഖില പങ്കുവെച്ച ചിത്രങ്ങൾക്ക് താഴെ പൂങ്കോടി ടീച്ചറെന്നും, അഴകിയ ലൈലയെന്നും കമെന്റുമായി എത്തിയിരിക്കുന്നത്.
STORY HIGHLIGHT: nikhila vimal latest photoshoot