Movie News

പ്രിയ സംവിധായകന് പിറന്നാൾ ആശംസകളുമായി സ്റ്റീഫൻ നെടുമ്പള്ളി; ‘എമ്പുരാൻ’ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ട് ലാലേട്ടൻ – prithvirajs first look from mohanlals empuraan out

'എമ്പുരാൻ' ചിത്രത്തിലെ പൃഥ്വിരാജിന്റെ ക്യാരക്ടർ പോസ്റ്ററാണ് പുറത്തു വിട്ടിരിക്കുന്നത്

പൃഥ്വിരാജ് സുകുമാരന്‍റെ സംവിധാനത്തിൽ മോഹൻലാൽ നായകനായെത്തുന്ന ആരാധകരെ കാത്തിരിപ്പിക്കുന്ന ചിത്രം എമ്പുരാന്‍റെ പുതിയ അപഡേഷൻ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. ‘എമ്പുരാൻ’ ചിത്രത്തിലെ പൃഥ്വിരാജിന്റെ ക്യാരക്ടർ പോസ്റ്ററാണ് പുറത്തു വിട്ടിരിക്കുന്നത്. ‘ദൈവം ഉപേക്ഷിച്ചു, ചെകുത്താൻ വളർത്തി’ എന്ന തലക്കെട്ടാണ് പോസ്റ്ററിന് നല്‍കിയിരിക്കുന്നത്. സായദ് മസൂദ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ സംവിധായകൻ കൂടിയായ പൃഥ്വിരാജിന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്.

മോഹൻലാലിന്റെ സ്റ്റീഫൻ നെടുമ്പള്ളിയുടെ സഹായിയായ കഥാപാത്രമാണ് പൃഥ്വിയുടെ സായദ് മസൂദ്. കറുത്ത ഡ്രസും വെസ്റ്റും തൊപ്പിയുമെല്ലാം അണിഞ്ഞ് ഒരു ഗൺ കയ്യിലെടുത്താണ് മസൂദിനെ പോസ്റ്ററിൽ കാണാൻ സാധിക്കുക. ‘പിറന്നാൾ ആശംസകൾ ജെനറൽ! ദൈവത്താൽ ഉപേക്ഷിക്കപ്പെട്ട് സാത്താനാൽ വളർത്തപ്പെട്ട സയീദ് മസൂദ്, എമ്പുരാന്‍റെ ജെനറൽ,’ എന്നായിരുന്നു പോസ്റ്റർ ഷെയർ ചെയ്തുകൊണ്ട് മോഹൻലാൽ കുറിച്ചത്.

ലൂസിഫറിൽ വളരെ കുറച്ച് സ്ക്രീൻ സ്പേസ് മാത്രമുള്ള സയീദ് മസൂദ് എന്ന കഥാപാത്രത്തിന് രണ്ടാം ഭാഗമായ എമ്പുരാനിൽ കൂടുതൽ റോളുണ്ടായേക്കും എന്നാണ് പ്രതീക്ഷ. മോഹൻലാൽ, പൃഥ്വിരാജ് എന്നിവരെ കൂടാതെ മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, അർജുൻ ദാസ്, സാനിയ ഇയ്യപ്പൻ, സായ് കുമാർ എന്നിവരെല്ലാം എമ്പുരാനിൽ പ്രധാന കഥാപാത്രത്തിലെത്തും.

STORY HIGHLIGHT: prithvirajs first look from mohanlals empuraan out