Celebrities

പ്രിയതാരത്തെ കാണാൻ 1600 കിലോമീറ്റർ താണ്ടിയെത്തി ആരാധകൻ; എങ്ങനെ എത്തി എന്ന ചോദ്യത്തിൽ അമ്പരന്ന് അല്ലു – allu arjun fan cycles 1600km meet

ഇരുവരുടെയും കൂടിക്കാഴ്ചയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്

തെന്നിന്ത്യൻ താരം അല്ലു അർജുനെ നേരിൽ കാണാനാൻ ആഗ്രഹിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. തന്റെ പ്രിയതാരത്തെ കാണാൻ 1600 കിലോമീറ്ററിലധികം സൈക്കിൾ ചവിട്ടിയെത്തി ഒരു ആരാധകൻ. ഉത്തർപ്രദേശിലെ അലിഗഢിൽ നിന്ന് ഹൈദരാബാദിലേക്ക് സൈക്കിളിലാണ് ആരാധകൻ അലിഗഡ് സ്വദേശി മോഹിത് എത്തിയത്. അവിശ്വസനീയമായ ഈ യാത്രയാണ് അല്ലുവിനെയും സോഷ്യൽ മീഡിയേയും ഞെട്ടിച്ചിരിക്കുന്നത്.

ആരാധകനെ സ്നേഹപൂർവം സ്വീകരിച്ച അല്ലു അർജുൻ, ഉത്തരേന്ത്യയിൽ നിന്ന് എങ്ങനെയാണ് ഹൈദരാബാദിൽ എത്തിയതെന്ന് ചോദിച്ച് അറിയുന്ന താരത്തിന്റെ ഞെട്ടലും വിഡിയോയിൽ കാണാം. ഉടനെ, സൈക്കിളിൽ എത്തിയ മോഹിത്തിന്റെ മടക്കയാത്ര ഫ്ലൈറ്റിലാക്കാനുള്ള നിർദേശവും തന്റെ ടീമിന് താരം നൽകി. തിരികെ സൈക്കിളില്‍ മടങ്ങരുതെന്നും ആരാധകനോട് അല്ലു നിര്‍ദേശിക്കുന്നുണ്ട്. മോഹിത് വിനയത്തോടെ ആദ്യം നിരസിച്ചെങ്കിലും അല്ലു അർജുന്റെ സ്നേഹനിർബന്ധത്തിനൊടുവിൽ അതിനു വഴങ്ങി.

അല്ലു അർജുനെ നേരിൽ കാണണമെന്നത് തന്റെ സ്വപ്നമായിരുന്നു എന്നാണ് സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിലൂടെ മോഹിത് പറഞ്ഞു. ഇരുവരുടെയും കൂടിക്കാഴ്ചയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ആരാധകരോടുള്ള താരത്തിന്റെ പെരുമാറ്റത്തെ പുകഴ്ത്തിയും മോഹിതിന്റെ സന്തോഷത്തിൽ പങ്കുചേർന്നും നിരവധി പേരാണ് കമെന്റുമായി വിഡിയോയിൽ എത്തിയത്.

പുഷ്പ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയ താരത്തിന് ഇന്ത്യയിലുടനീളം നിരവധി ആരാധകരുണ്ട്.

STORY HIGHLIGHT: allu arjun fan cycles 1600km meet