Television

സ്റ്റാര്‍ സിങ്ങര്‍ സീസണ്‍ 9 ഗ്രാന്‍ഡ് ഫിനാലെ ഒക്ടോബര്‍ 20 ന് ഏഷ്യാനെറ്റില്‍

പ്രേക്ഷകഹൃദയങ്ങള്‍ ഏറ്റുവാങ്ങിയ നിരവധി ഗായകര്‍ നിറഞ്ഞാടിയ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 9 ന്റെ ഗ്രാന്‍ഡ് ഫിനാലെ ഏഷ്യാനെറ്റില്‍ ഒക്ടോബര്‍ 20 ന് വൈകുന്നേരം 6 മണിമുതല്‍ സംപ്രേക്ഷണം ചെയ്യുന്നു. വാശിയേറിയ പോരാട്ടങ്ങള്‍ക്കും നിരവധി നിര്‍ണ്ണായകമായ റൗണ്ടുകള്‍ക്കും ശേഷം അന്തിമവിജയിയെ കണ്ടെത്തുന്ന ഗ്രാന്‍ഡ് ഫിനാലെ പോരാട്ടത്തില്‍ അരവിന്ദ് , നന്ദ , ദിഷ , അനുശ്രീ , ബല്‍റാം എന്നിവര്‍ക്കൊപ്പം പ്രേക്ഷകര്‍ തിരഞ്ഞെടുക്കുന്ന ഒരാളും മാറ്റുരയ്ക്കാനെത്തുന്നു. സീസണ്‍ 9 ന്റെ സംഗീതയാത്രയില്‍ വിധികര്‍ത്താക്കളായി എത്തിയത് ഗായകരായ കെ എസ് ചിത്ര , ,സിത്താര , വിധു പ്രതാപ് തുടങ്ങിയവരാണ് . അതോടൊപ്പം പ്രമുഖ സംഗീതജ്ഞരും ഗായകരും ജനപ്രിയസിനിമാതാരങ്ങളും മത്സരാര്‍ത്ഥികളുടെ പാട്ടുകള്‍ ആസ്വദിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ഈ വേദിയില്‍ എത്തിയിട്ടുണ്ട് . ഈ ഗ്രാന്‍ഡ് ഫിനാലെയുടെ വിധികര്‍ത്താവായി പ്രശസ്ത ഗായകന്‍ ഹരിഹരനും ഉണ്ടാകും. സ്റ്റാര്‍ സിംഗര്‍ സീസണ്‍ 9 ഗ്രാന്‍ഡ് ഫിനാലെയില്‍ മത്സരാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രശസ്ത ചലച്ചിത്ര താരം വിദ്യ ബാലന്‍ ഈ വേദിയില്‍ എത്തുന്നു . കൂടാതെ അന്ന പ്രസാദ് , ബിജു കുട്ടന്‍ , ബിനു അടിമാലി , മാവേലിക്കര ഷാജി , രശ്മി തുടങ്ങിയവരുടെ പ്രകടനങ്ങളും ഗ്രാന്‍ഡ് ഫിനാലെക്ക് മാറ്റുകൂട്ടും.