Celebrities

ആ സിനിമകളിൽ ശമ്പളം തരാതെ പറ്റിച്ചു, ഒത്തിരി പൈസ കിട്ടാനുണ്ടെന്ന് മിയ | actress-miya-george-remuneration-issue

എനിക്ക് ഇഷ്ട്ടംപോലെ ശമ്പളം കിട്ടാന്‍ ബാക്കി ഉണ്ട്

മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് മിയ ജോർജ്. കോവിഡ് കാലത്താണ് നടി വിവാഹിതയാകുന്നതും അമ്മയാകുന്നതും. അതുകൊണ്ടുതന്നെ കരിയറിൽ നിന്ന് ഒരു ബ്രേക്ക് എടുക്കേണ്ട ആവശ്യം മിയക്ക് ഉണ്ടായില്ല. ഇപ്പോഴും അഭിനയത്തിൽ സജീവമാണ് താരം. സിനിമകൾക്ക് പുറമെ വെബ് സീരീസിലും മിയ അഭിനയിക്കുന്നുണ്ട്. അതിന്റെ ഭാഗമായി ഒരു യൂട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിൽ പ്രതിഫലം ലഭിക്കാത്തതിനെക്കുറിച്ച് തുറന്നു പറയുകയാണ് നടി ഇപ്പോൾ. പല സിനിമകളും അഡ്വാൻസ് കൊണ്ട് പൂർത്തിയാക്കേണ്ടി വന്നിട്ടുണ്ടെന്നും നടി പറയുന്നു.

‘എനിക്ക് ഇഷ്ട്ടംപോലെ ശമ്പളം കിട്ടാന്‍ ബാക്കി ഉണ്ട്. ഇപ്പോഴും ഉണ്ട്. പ്രൊഡ്യൂസര്‍ പറയും നമ്മുക്ക് ഇച്ചിരി ഫിനാന്‍ഷ്യല്‍ പ്രശ്‌നം ഉണ്ട് ഡബ്ബിങ്ങിന് തരാം… ഓക്കേ അത് കേട്ട് നമ്മള്‍ പോകുന്നു പിന്നീട് ഡബ്ബിങ്‌ന് വരുന്നു രണ്ടു ദിവസം ഒക്കെ കാണും ആദ്യത്തെ ദിവസം കഴിയുബോള്‍ നമ്മള്‍ വിചാരിക്കും നാളെയും കൂടി ഉണ്ടല്ലോ നാളെ തരുമായിരിക്കും എന്ന്. നാളെ ആകുമ്പോഴേക്കും പറയുവാണ് നമ്മുക്ക് ഇച്ചിരി കുഴപ്പം ഉണ്ട് നമ്മുക്ക് റിലീസ് ആകുമ്പോഴേക്കും തരാം എന്ന്.

്അപ്പോള്‍ നമ്മള്‍ എന്തായിരിക്കും വിചാരിക്കുന്നത് അയാള്‍ മാര്‍ക്കറ്റിങ്ങിന് ഒക്കെ കുറെ പൈസ ഇറക്കിട്ടുണ്ട് അതുകൊണ്ട് പടം തീയേറ്ററില്‍ ഇറങ്ങി കഴിയുമ്പോള്‍ അതില്‍ നിന്ന് വരുമാനം കിട്ടുമല്ലോ, അപ്പോള്‍ നമ്മളെ സെറ്റില്‍ ചെയ്യുമായിരിക്കും എന്ന് വിചാരിക്കും. ഞാനൊക്കെ അങ്ങനെ നമ്മുക്ക് തരുമായിരിക്കും… തരുമായിരിക്കും എന്ന് വിചാരിച്ചിട്ട് ഇങ്ങനെ മുന്നോട്ട് തള്ളി തള്ളി വച്ചിട്ട് കാര്യമായിട്ട് ഒന്നും കിട്ടാത്ത സിനിമ ഉണ്ട്.

അഡ്വാന്‍സ് മാത്രം കിട്ടിയ സിനിമ പോലും എനിക്ക് ഉണ്ട്. ഒത്തിരി രൂപ എനിക്ക് ശമ്പളമായി കിട്ടാന്‍ ഉണ്ട്. നമ്മള്‍ ചോദിച്ചോണ്ട് ഇരിക്കും, പക്ഷേ കിട്ടണമെന്നില്ല. പക്ഷെ ചില മിടുക്കുള്ള ആര്‍ട്ടിസ്റ്റുകള്‍ എന്താ ചെയ്യുന്നതെന്ന് വെച്ചാല്‍ കുത്തിനു പിടിച്ചു മേടിക്കുകയല്ല, ഡബ്ബിങ്ങിന് വരത്തില്ല.

നമ്മള്‍ ആത്മാര്‍ത്ഥതയുടെ നിറകുടമായിട്ട് ഈ സിനിമ നന്നാവട്ടെ അയാള് തരുവായിരിക്കും തരുവായിരിക്കും എന്ന് വിചാരിച്ച് നമ്മള്‍ ഇങ്ങനെ ഇരിക്കുമ്പോള്‍ നമ്മുക്ക് ഒന്നും കിട്ടത്തുമില്ല, ഈ അടി ഉണ്ടാക്കുന്നവര്‍ ചെന്ന് പൈസ മേടിച്ചിട്ട് പോവുകയും ചെയ്യും…’ എന്നുമാണ് മിയ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.

ഈ അനുഭവം പ്രേം നസീര്‍ മുതല്‍ ഇന്ന് ആദ്യമായി അഭിനയിക്കാന്‍ തുടങ്ങിയ അഭിനേതാവിന് വരെ ഉണ്ട്. ഇവിടെയാണ് ‘അമ്മ’, ‘ഫെഫ്ക്ക’ തുടങ്ങിയ സംഘടനകളുടെ പ്രസക്തി. അവരുടെ അംഗങ്ങള്‍ക്ക് ബാക്കി കിട്ടാനുള്ള തുക ‘കുത്തിന് പിടിച്ച്, വാങ്ങി’ അംഗങ്ങളെ സഹായിക്കണം. മാത്രമല്ല അതിനാണ് എഗ്രിമെന്റ് എന്നൊരു സംഭവം ഉള്ളത്. അതുപ്രകാരം കേസ് കൊടുക്കാമല്ലോ… എന്നാണ് ചിലര്‍ മിയയോട് ചോദിക്കുന്നത്.

content highlight: actress-miya-george-remuneration-issue