മലയാളികളുടെ പ്രിയതാരം സാസ്വിക തമിഴില്‍ തിളങ്ങിയ ഹിറ്റ് ചിത്രമാണ് ലബ്ബര്‍ പന്ത്. 2024 ൽ റിലീസ് ചെയ്ത തമിഴ് ചിത്രങ്ങളിൽ മികച്ച അഭിപ്രായം നേടിയ ചിത്രങ്ങളിൽ ഒന്നായിരുന്നു ഇത്. ചിത്രം ഒടിടിയിലേക്ക് എത്തുന്നുവെന്ന് ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യക്ക് പുറത്ത് ചിത്രം ഒക്ടോബര്‍ 18 ന് ഒടിടിയില്‍ ലഭ്യമാകും എന്നായിരുന്നു പുറത്തു വന്നിരുന്ന റിപ്പോർട്ട്. എന്നാൽ ലബ്ബര്‍ പന്തിന്റെ ഒടിടി റിലീസ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ മാറ്റിവെച്ചിരിക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്.
നിലവിൽ തിയേറ്ററില്‍ ഈ തമിഴ് ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആ സാഹചര്യത്തിലാണ്, ചിത്രത്തിന്റേതായി പ്രഖ്യാപിച്ച ഒടിടി റിലീസ് മാറ്റിവയ്ക്കുന്നുവെന്ന് സിംപ്ലി സൗത്ത് തന്നെ വ്യക്തമാക്കിയിരിക്കുന്നത്. എഴുപത്തിയഞ്ച് ലക്ഷം മാത്രമായിരുന്നു റിലീസിന് ചിത്രം നേടിയിരുന്നത്. ചിത്രം രണ്ടാം ദിവസം 1.5 കോടി രൂപ നേടി. 26 ദിവസത്തില്‍ 41 കോടിയില്‍ അധികം നേടി മുന്നേറുകയാണ് ലബ്ബര്‍ പന്ത്. മികച്ച പ്രതികരണം ചിത്രത്തിന് ലഭിച്ചതോടെ കളക്ഷനിലും വര്‍ദ്ധനയുണ്ടായിരിക്കുകയാണ്.
ഒരു ഗ്രാമത്തിലെ ക്രിക്കറ്റ് കളിക്കാരായ രണ്ട് പേരുടെ ജീവിതത്തിലൂടെയാണ് ചിത്രത്തിന്റെ കഥ പറയുന്നത്. തമിഴരശനും പച്ചമുത്തുവുമാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. പ്രിൻസ് പിക്ചേഴ്സിന്റെ ബാനറില്‍ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
മലയാളി നടി സ്വാസികയ്ക്കൊപ്പം തമിഴ് ചിത്രത്തില്‍ ഹരീഷ് കല്യാണിനു പുറമേ പ്രധാന കഥാപാത്രങ്ങളായി ദിനേഷും സഞ്ജന കൃഷ്ണമൂര്‍ത്തിയും കാളി വെങ്കടും ബാല ശരണവണനും ദേവദര്‍ശിനിയും ഗീത കൈലാസവും ജെൻസണ് ദിവാകറും ടിഎസ്കെയും മോണിക്ക സെന്തില്‍കുമാറും കര്ണൻ ജാനകിയും വീരമണി ഗണേശനും ശരത്തും എവി ദേവയും നിവാശിനി പി യുവും എൻ കെ വെങ്കടേശനും പര്‍വേസ് മുഷറഫും വിശ്വ മിതന്രനും പ്രദീപ് ദുരൈരാജും പൂബാലം പ്രഗതീശ്വരനും ആദിത്യ കതിറും വിജെ താരയും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.
STORY HIGHLIGHT: ‘Lubber Pandhu’ OTT release postponed