വ്യത്യസ്ത കഥാപാത്രങ്ങളുടെ ആരാധകരെ അമ്പരപ്പിച്ച താരമാണ് രാധിക ആപ്തെ. മുൻനിര നായികയാകുന്നതിനപ്പുറം ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്യാനാണ് താരം ശ്രമിച്ചത്. നിറവയറുമായി റെഡ് കാർപെറ്റിൽ എത്തിയ രാധികയുടെ ചിത്രങ്ങളാണ് ആരാധകരെ ഏറെ സന്തോഷത്തിലാക്കിയിരിക്കുന്നത്.
നിറവയറുമായി നിൽക്കുന്ന ഫോട്ടോ രാധിക തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ബിഎഫ്ഐ ലണ്ടൻ ഫിലിം ഫെസ്റ്റിവലിൽ സിസ്റ്റർ മിഡ്നെെറ്റ് എന്ന തന്റെ സിനിമയുടെ പ്രീമിയറിന് എത്തിയതായിരുന്നു രാധിക ആപ്തെ. നടി ഗർഭിണിയാണെന്നറിഞ്ഞ സർപ്രൈസിലാണ് ആരാധകരും.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി നടി കരിയറിൽ സജീവമായിരുന്നില്ല. സിനിമ മാറ്റി നിർത്തിയാൽ തീർത്തും സ്വകാര്യമായ ജീവിതമാണ് രാധിക ആപ്തെ നയിക്കുന്നത്. കറുപ്പ് നിറത്തിലുള്ള ബോഡി ഫിറ്റ് ഓഫ് ഷോൾഡൻ ഔട്ട്ഫിറ്റാണ് രാധിക ധരിച്ചിരിക്കുന്നത്. തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് രാധിക റെഡ് കാർപെറ്റ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
ആരാധകർക്കൊപ്പം വിജയ് വർമ്മ, പ്രിയങ്ക ബോസ്, മൃണാൽ ഠാക്കൂർ, സാമന്ത തുടങ്ങിയ താരങ്ങളും അഭിനന്ദനങ്ങൾ അറിയിച്ചു കൊണ്ട് കമെന്റുമായി എത്തിയിട്ടുണ്ട്. താരം വിവാഹിതയാണോ എന്നുള്ള ചോദ്യങ്ങൾ വരെ കമെന്റിലൂടെ ആരാധകർ ചോദിച്ചിട്ടുണ്ട്. 2012 ലാണ് രാധിക ആപ്തെ ബ്രിട്ടീഷ് വയലിനിസ്റ്റായ ബെനഡിക്ട് ടെയ്ലറിനെ വിവാഹം ചെയ്യുന്നത്.
STORY HIGHLIGHT: radhika apte is pregnant actress latest photos goes viral