Celebrities

‘ഇവളാണ് എന്റെ കല്യാണിക്കുട്ടി’; ചിത്രം പങ്കുവെച്ച് ഗോപി സുന്ദർ – gopi sundar latest photo with kalyani

മര്‍ശകര്‍ക്ക് ചര്‍ച്ച ചെയ്യാനായി തൻ്റെ പുതിയ സഹചാരിയെ പരിചയപ്പെടുത്തുന്ന പോസ്റ്റുമായി എത്തിയിരിക്കുകയാണ് ഗോപി സുന്ദർ

വ്യക്തി ജീവിതത്തിലൂടെ സോഷ്യല്‍മീഡിയയിലെ വിവാദ താരങ്ങളിലൊരാളാണ് ഗോപി സുന്ദര്‍. സമൂഹമാധ്യമങ്ങളിലൂടെ താരം പങ്കിടുന്ന പോസ്റ്റുകളെല്ലാം പെട്ടെന്ന് തന്നെ ചര്‍ച്ചയായി മാറാറുണ്ട്. വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയാണ് താരം എത്താറുണ്ട്. അടുത്തിടയിൽ സുഹൃത്തും ഗായികയുമായ മയോനിയുമായി താരം പങ്കുവെച്ച ചിത്രങ്ങൾക്ക് താഴെയും നിരവധി കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു.

ഇപ്പോഴിതാ വിമര്‍ശകര്‍ക്ക് ചര്‍ച്ച ചെയ്യാനായി തൻ്റെ പുതിയ സഹചാരിയെ പരിചയപ്പെടുത്തുന്ന പോസ്റ്റുമായി എത്തിയിരിക്കുകയാണ് ഗോപി സുന്ദർ. ‘ആരുടെ കൂടെ ഫോട്ടോ ഇട്ടാലും അവരെ എല്ലാം എന്റെ പുതിയ കാമുകിമാരായി കാണുന്ന എല്ലാ മുഖം ഇല്ലാത്ത കമന്റോളികള്‍ക്കും നന്ദി. ഇവളാണ് എന്റെ കല്യാണിക്കുട്ടി’ എന്ന ക്യാപ്ഷനോടെയായിരുന്നു പുതിയ ഫോട്ടോ പങ്കിട്ടത്. ഏറെ ശ്രദ്ധേയമാകുകയാണ് ചിത്രം.

കഴുത്തിൽ ചുവന്ന റിബൺ കെട്ടിയ ഒരു നായക്കുട്ടിക്കൊപ്പമുള്ള ചിത്രമാണ് ഗോപി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഏത് പെണ്‍കുട്ടിക്കൊപ്പം ഫോട്ടോ ഇട്ടാലും അവരെല്ലാം എന്റെ കാമുകി എന്നാണ് പലരുടെയും വ്യഖ്യാനം. അതിനുള്ള മറുപടിയാണ് ഈ ചിത്രമെന്നതിൽ തർക്കമില്ല. ഇതിനുതാഴെ നിരവധി കമന്റുകളാണ് വന്നത്. അതിനെല്ലാം ഗോപി സുന്ദർ ചുട്ട മറുപടിയും നൽകിയിട്ടുണ്ട്. ‘ബൈ ദ ബായ് കൂടെയുള്ളത് പുതിയ ആളാണോ?’ എന്ന ഒരാളുടെ ചോദ്യത്തിന് ‘അതെ നിന്റെ ബന്ധു’ എന്നായിരുന്നു ഗോപി സുന്ദർ നൽകിയ മറുപടി.

STORY HIGHLIGHT: gopi sundar latest photo with kalyani