നടൻ ജോജു ജോർജ് ആദ്യമായി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ‘പണി’യുടെ പ്രിവ്യൂ കണ്ട് പ്രശംസയുമായി തമിഴകത്തിന്റെ സൂപ്പർ ഡയറക്ടർ കാർത്തിക്ക് സുബ്ബരാജ്. ചിത്രത്തെ പ്രശംസിച്ച് കൊണ്ടുള്ള പോസ്റ്റുകൾ കാർത്തിക്കിന്റെ എക്സിലും ഇൻസ്റ്റയിലും ഷെയർ ചെയ്തിട്ടുണ്ട്. ചിത്രം ഒക്ടോബർ 24 ന് തിയേറ്ററുകളിൽ എത്തും.
‘ഗംഭീര ആക്ഷൻ-ത്രില്ലർ, അസാമാന്യ പെർഫോമൻസ്’ എന്നാണ് കാർത്തിക്ക് കുറിച്ചിരിക്കുന്നത്. ഇന്നലെ പുറത്തിറങ്ങിയ ‘പണിയുടെ’ ട്രെയിലർ ഇതിനോടകം തന്നെ ട്രെൻഡിംഗ് ആയി കഴിഞ്ഞു. വിവിധ മേഖലകളിലെ നിരവധി പേരാണ് പണിയുടെ ട്രെയിലർ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നതും ജോജു തന്നെയാണ്.
മലയാളികളുടെയും അന്യഭാഷാ പ്രേക്ഷകരുടെയുമെല്ലാം പ്രിയപ്പെട്ട താരമായ ജോജുവിന്റെ പുതിയ വേഷം കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. ഇതിനൊപ്പം കാർത്തിക് സുബ്ബരാജിനെ പോലൊരാൾ സിനിമയെ പ്രകീർത്തിച്ച് രംഗത്തെത്തിയതോടെ ‘പണി’ ചിത്രം മികച്ച ആർട്ട് വർക്ക് തന്നെയായിരിക്കും എന്നാണ് മിക്കവരും അഭിപ്രായം.
ബിഗ് ബോസ് താരങ്ങളായ സാഗർ, ജുനൈസ് എന്നിവർക്കൊപ്പം ഗായിക അഭയ ഹിരൺമയി, പ്രശാന്ത് അലക്സ്, സുജിത് ശങ്കർ തുടങ്ങി വൻ താരനിരയും, കൂടാതെ അറുപതോളം പുതിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തും.
STORY HIGHLIGHT: karthik subbaraj praises joju george first directorial movie pani