Movie News

ധ്യാന്‍ ശ്രീനിവാസന്‍റെ ‘ബുള്ളറ്റ് ഡയറീസ്’ ഒടിടിയിലേക്ക് – bullet diaries ott release

ഒക്ടോബർ 18 മുതൽ ചിത്രം സ്ട്രീം ചെയ്ത് തുടങ്ങും

ധ്യാന്‍ ശ്രീനിവാസന്‍ നായകനായ ‘ബുള്ളറ്റ് ഡയറീസ്’ ഒടിടിയിലേക്ക്. റിലീസായി ഏറെ നാളുകൾക്കു ശേഷമാണ് ചിത്രം ഒടിടിയിലെത്തുന്നത്. 2022ന്റെ തുടക്കത്തിൽ പ്രഖ്യാപിച്ച ചിത്രം 2023 അവസാനത്തോടെയാണ് തിയേറ്ററുകളിലേക്കെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ്.

ഒക്ടോബർ 18 മുതൽ സൈന പ്ലേയിൽ ചിത്രം സ്ട്രീം ചെയ്ത് തുടങ്ങും. ഒടിടി റിലീസിനായുള്ള ചിത്രത്തിന്റെ ട്രെയിലറും പുറത്തിറക്കിയിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ മലയോര മേഖലയുടെ പശ്ചാത്തലത്തിൽ ബുള്ളറ്റ് ബൈക്ക് പ്രേമിയായ രാജു എന്ന യുവാവിന്റെ കഥ പറയുന്ന ചിത്രമാണിത്.

നവാഗതനായ സന്തോഷ് മുണ്ടൂരാണ് ബുള്ളറ്റ് ഡയറീസിന്റെ സംവിധാനം. ചിത്രത്തിന്റെ നിർമ്മാണം ബി3എം ക്രിയേഷന്‍സാണ് നിർവഹിക്കുന്നത്. ബുള്ളറ്റ് ഡയറീസിനായി സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ഷാന്‍ റഹ്‌മാനാണ്.

ധ്യാന്‍ ശ്രീനിവാസനൊപ്പം പ്രയാഗ മാര്‍ട്ടിനാണ് ചിത്രത്തിൽ പ്രധാന കഥാപാത്രമായെത്തുന്നത്. കൂടാതെ ചിത്രത്തിൽ രഞ്ജി പണിക്കര്‍, ജോണി ആന്റണി, സുധീര്‍ കരമന, ശ്രീകാന്ത് മുരളി, അല്‍ത്താഫ് സലിം, ഷാലു റഹീം, ശ്രീലക്ഷ്മി, എന്നിവരും സുപ്രധാന വേഷങ്ങളിൽ എത്തുന്നു.

STORY HIGHLIGHT: bullet diaries ott release