Celebrities

‘രണ്ടുവര്‍ഷം മുന്‍പാണ് ഞങ്ങള്‍ ബ്രേക്കപ്പ് ആയത്, ഒരാവശ്യവുമില്ലാതെ വീട്ടുകാരെ പറയാന്‍ തുടങ്ങി, ഒരുപാട് കരഞ്ഞിട്ടുണ്ട്’: സാനിയ അയ്യപ്പന്‍

അതൊക്കെ ഞാന്‍ കുറെ കേട്ടിട്ടുണ്ട്

റിയാലിറ്റി ഷോയിലൂടെ എത്തി മലയാള സിനിമയില്‍ തന്റെതായ സ്ഥാനമുറപ്പിച്ച നടിയാണ് സാനിയ അയ്യപ്പന്‍. വളരെ വേറിട്ട അഭിനയ ശൈലിയിലൂടെ ഒരുപാട് നല്ല സിനിമകളുടെ ഭാഗമാകാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോള്‍ ഇതാ തന്റെ കുടുംബ ജീവിതത്തെക്കുറിച്ചും മുന്‍പുണ്ടായ പ്രണയ ബന്ധത്തെക്കുറിച്ചും നേരിട്ട സൈബര്‍ അറ്റാക്കുകളെക്കുറിച്ചും സംസാരിക്കുകയാണ്് സാനിയ

‘ഞാന്‍ ഒരു മിഡില്‍ ക്ലാസ് ഫാമിലിയില്‍ നിന്ന് വന്ന ഒരു കുട്ടിയാണ്. എനിക്ക് ഓര്‍മ്മവെച്ചനാള്‍ മുതല്‍ ഞാന്‍ എന്തെങ്കിലും ചോദിക്കുകയാണെങ്കില്‍ ശരിക്കും എന്റെ അച്ഛന് അത് വാങ്ങിത്തരാന്‍ പറ്റുകയില്ല, പക്ഷേ എന്റെ വാശി പുറത്ത് എനിക്ക് എന്റെ അച്ഛന്‍ എന്തും ചെയ്തു തരും. എനിക്ക് എന്താണോ വേണ്ടത് അല്ലെങ്കില്‍ എനിക്ക് എന്ത് തന്നാലാണ് സന്തോഷമായി ഇരിക്കാന്‍ പറ്റുന്നത് എന്നുള്ളതിനെപ്പറ്റി എന്ത് ചെയ്തു തരാനും എന്റെ വീട്ടുകാര്‍ റെഡിയായിരുന്നു. പക്ഷേ ചില ആളുകള്‍ ഉണ്ട്, അവര്‍ വിളിച്ചിട്ട് ചോദിക്കും എന്തിനാണ് ഇങ്ങനെ നീ ചെയ്തു കൊടുക്കുന്നത് നീ മോളെ വഷളാക്കുകയാണോ ഇപ്പോഴേ ഇങ്ങനെ ചെയ്തു കൊടുക്കുകയാണോ എന്നൊക്കെ ചോദിക്കും. അതൊക്കെ ഞാന്‍ കുറെ കേട്ടിട്ടുണ്ട്.’

‘പക്ഷേ എനിക്ക് ഒരു ഭാഗ്യമുള്ളത് എന്റെ വീട്ടുകാര്‍ അങ്ങനെയുള്ള കാര്യങ്ങള്‍ക്ക് ചെവി കൊടുത്തിട്ടുണ്ട് എന്നല്ലാതെ മറ്റൊന്നുമില്ല. അവര്‍ ഒരു ചെവിയില്‍ കൂടെ കേട്ട് മറ്റേ ചെവിയിലൂടെ വിടും. അത്രയേ അവര്‍ ചെയ്യുകയുള്ളൂ. എനിക്ക് വരുന്ന ചില കമന്റ്സ് ഒക്കെ കണ്ട് കരഞ്ഞിട്ടുണ്ട്. ഒരു ആവശ്യവുമില്ലാതെ വീട്ടിലുള്ളവരെ പറയുന്നതും അല്ലെങ്കില്‍ എന്നെ വ്യക്തിപരമായി ഓരോ രീതിയിലും മോശമായ വാക്കുകള്‍ ഉപയോഗിച്ച് എഴുതുന്നതും ഒക്കെ ആലോചിച്ചിട്ട് വിഷമമായിട്ടുണ്ട്. പക്ഷേ പിന്നീട് ആലോചിക്കുമ്പോള്‍ ഞാന്‍ നാളെ ഇത് വിട്ടു കൊടുത്താല്‍ പിന്നെ അവരല്ലേ ജയിക്കുന്നത് ഞാന്‍ അവിടെ തോറ്റു പോവുകയാണ് ചെയ്യുന്നത്. അപ്പോള്‍ ഞാന്‍ അതൊന്നും ശ്രദ്ധിക്കാതെ എന്റെ ഇഷ്ടങ്ങള്‍ എന്താണോ അതോ മുന്നോട്ടു കൊണ്ടുപോവുകയാണ് ചെയ്യുന്നത്.’

‘എനിക്ക് തോന്നുന്നു ഇപ്പോള്‍ മലയാള സിനിമയിലെ എല്ലാവരും അതിനനുസരിച്ച് മാറിയിട്ടുണ്ട് എന്നാണ് എന്റെ വിശ്വാസം. കുറെ പേര്‍ പറയും ഞാന്‍ അതില്‍ ഒരു സ്റ്റെപ്പ് എടുത്തു എന്ന്. അങ്ങനെ ഞാന്‍ വിശ്വസിക്കുന്നുമുണ്ട്. ഇപ്പോള്‍ പല സെലിബ്രറ്റീസും അവരുടെ ഇഷ്ടത്തിനാണ് ഡ്രസ്സ് ചെയ്യുന്നത്. അവര്‍ മറ്റാരെയും മൈന്‍ഡ് ചെയ്യുന്നില്ല. അതുകൊണ്ടുതന്നെ പലരും ഇപ്പോള്‍ കമന്റ് ചെയ്യുന്നതും അല്ലെങ്കില്‍ ഹറാസ് ചെയ്യുന്നതും ഒക്കെ നിര്‍ത്തിയിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം.’

‘നകുലിനെ ഞാന്‍ ഇപ്പോഴും മിസ്സ് ചെയ്യുന്നുണ്ട്. ആള് ഇപ്പോഴും റിക്കവര്‍ ആയിട്ടില്ല. ആള് റിക്കവര്‍ ആയിക്കൊണ്ടിരിക്കുകയാണ്. എനിക്ക് ഇതുവരെ കാണാന്‍ പോകാന്‍ പറ്റിയില്ല. രണ്ടുവര്‍ഷം മുന്‍പ് ആണ് ഞങ്ങള്‍ തമ്മില്‍ ബ്രേക്ക് അപ്പ് ആയത്. ആ ഒരു സമയം കഴിഞ്ഞ് ഞങ്ങള്‍ ഒരു തവണ കണ്ടിരുന്നു. നല്ല ഒരു മീറ്റ് ഞങ്ങളുടെ ഇടയില്‍ ഉണ്ടായിരുന്നു.  തിരുവനന്തപുരത്ത് വെച്ചായിരുന്നു കണ്ടത്. ഞാന്‍ ഇപ്പോഴും നകുലിനെ കാണാറുണ്ട്. വീഡിയോ കോള്‍ ചെയ്യാറുണ്ട്. നകുലിന്റെ അമ്മ എന്നെ വീഡിയോ കോള്‍ ചെയ്യും ഞാന്‍ നകുലിനോട് സംസാരിക്കാറുണ്ട്.’

‘ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. പക്ഷേ നമ്മള്‍ ഒരു പ്രായം കഴിയുമ്പോള്‍ നമുക്ക് മനസ്സിലാകുമല്ലോ നമുക്ക് എന്താണ്, മുന്‍പോട്ട് എങ്ങനെ ജീവിക്കാനാണ് തല്‍പ്പര്യം എന്നൊക്കെ. അപ്പോള്‍ അങ്ങനെ ഞങ്ങള്‍ ഇതായതാണ്. അല്ലാതെ ഞങ്ങള്‍ക്കിടയില്‍ ഒരു വ്യക്തി വൈരാഗ്യമോ ഒന്നുമില്ല. എന്റെ എല്ലാ സിനിമകളും കാണും. എനിക്ക് ഫിലിം ഫെയര്‍ അവാര്‍ഡ് കിട്ടി എന്ന് അറിഞ്ഞപ്പോള്‍ എന്നെ ആദ്യം വിളിച്ചത്നകുലാണ്.’ സാനിയ പറഞ്ഞു.

STORY HIGHLIGHTS: Saniya Iyappan about her breakup