മലയാളി പ്രേക്ഷകർക്ക് വളരെ അധികം പ്രിയപ്പെട്ട നടനാണ് മോഹൻലാൽ. മോഹൻലാൽ എന്നാൽ മലയാളികൾക്ക് ഒരു പ്രത്യേക വികാരമാണെന്ന് പറയുന്നതാണ് സത്യം അത്രത്തോളം ആളുകൾ സ്നേഹിക്കുന്നുണ്ട് മോഹൻലാലിനെ. മോഹൻലാൽ ചിത്രങ്ങളോട് വലിയ ആരാധന തന്നെയാണ് മലയാളികൾക്കുള്ളത് എന്നാൽ തന്നെക്കുറിച്ച് മോഹൻലാൽ തന്നെ പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത് ഒരിക്കൽ ജെപി ജംഗ്ഷൻ എന്ന പരിപാടിയിൽ എത്തിയപ്പോഴായിരുന്നു മോഹൻലാൽ ചില കാര്യങ്ങളെക്കുറിച്ച് സംസാരിച്ചിരുന്നത് ഈ വാക്കുകൾ വളരെയധികം ശ്രദ്ധ നേടിയിരുന്നു.
ആദ്യമായി സിനിമയിൽ അഭിനയിക്കാൻ വന്നതിനെ കുറിച്ചൊക്കെയാണ് മോഹൻലാൽ സംസാരിച്ചത്, തന്റെ സുഹൃത്തുക്കളാണ് തന്റെ ചിത്രമായ ആദ്യം പറയുന്നത് എന്നാൽ ആ ഫോട്ടോ അയച്ചു കൊടുക്കാൻ തനിക്ക് തോന്നിയില്ല കാരണം അത് അയച്ചു കൊടുക്കാൻ കൊള്ളാവുന്ന ഒരു ചിത്രമായിരുന്നില്ല , അത് ചിത്രത്തിന്റെ കുഴപ്പമല്ല എന്റെ കുഴപ്പമായിരുന്നു എന്റെ മുഖം എനിക്ക് ഫോട്ടോയിൽ അത്ര ഇഷ്ടമുള്ളതായിരുന്നില്ല. ഈയൊരു ചിത്രം അയച്ച് എങ്ങനെ കൊടുക്കും എന്ന് ചിന്തിച്ചിരുന്നു. പിന്നീട് ആളുകൾ കണ്ടു കണ്ട ഇഷ്ടപ്പെട്ടതാണ് എന്റെ മുഖം. അല്ലാതെ എന്റെ മുഖം അത്ര സുന്ദരമല്ല എന്നാണ് മോഹൻലാൽ ഈ ഒരു അഭിമുഖത്തിൽ പറയുന്നത്.
അതേ അഭിമുഖത്തിൽ തന്നെ സാധാരണ കാരിലും വളരെ സാധാരണക്കാരനായ ഒരു വ്യക്തിയാണ് താനെന്ന് മോഹൻലാൽ പറയുന്നുണ്ട്. ഒരുപാട് ഏകാന്തത ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് താൻ. മോഹൻലാലിന്റെ ഈ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്. തന്റെ ചിത്രം പങ്കുവെക്കാൻ പോലും തനിക്ക് മടിയായിരുന്നു ആളുകൾ കണ്ട കണ്ട ഇഷ്ടപ്പെട്ട ഒരു മുഖമായിരുന്നു എന്റേത്, എത്ര വിനയത്തോടെയാണ് അദ്ദേഹം സംസാരിക്കുന്നത് എന്നാണ് ഈ വാക്കുകൾ കേട്ടുകൊണ്ട് ആളുകൾ ചോദിക്കുന്നത്
Story Highlights ; Mohanlal talkes his photo