Movie News

1000 ബേബീസ്; സ്ട്രീമിങ് ആരംഭിച്ച് സൈക്കോളജിക്കൽ ത്രില്ലർ സീരീസ് – 1000 babies psychological thriller web series started streaming

ർത്തും വ്യത്യസ്തമായ പ്രമേയമാണ് '1000 babies' നുള്ളത്

ഡിസ്നി ഹോട്ട്സ്റ്റാറിന്റെ അഞ്ചാമത്തെ മലയാളം സീരീസായ ‘1000 Babies’ സ്ട്രീമിങ് ആരംഭിച്ചു. ഹോട്ട്സ്റ്റാറിലൂടെ ഇതുവരെ സ്ട്രീമിങ് നടത്തിയ കേരള ക്രൈം ഫയൽസ്, മാസ്റ്റർപീസ്, പേരില്ലൂർ പ്രീമിയർ ലീഗ്, നാഗേന്ദ്രൻസ് ഹണിമൂൺ മികച്ച അഭിപ്രായം നേടി മുന്നേറിയിരുന്ന ഈ നാല് വെബ് സീരീസുകളിൽ നിന്നും തീർത്തും വ്യത്യസ്തമായ പ്രമേയമാണ് ‘1000 babies’ നുള്ളത്.

വിസ്മയിപ്പിക്കുന്ന കഥാ പശ്ചാത്തലവും സസ്‌പെൻസും നിറഞ്ഞ ഒരു സൈക്കോളജിക്കൽ ത്രില്ലറാണ് ചിത്രം. നജീം കോയ സംവിധാനം ചെയ്തിരിക്കുന്ന ഈ ത്രില്ലർ സീരീസ്, നജീം കോയയും അറൗസ് ഇർഫാനും ചേർന്നാണ് രചിച്ചിരിക്കുന്നത്. ഓ​ഗസ്റ്റ് സിനിമയുടെ ബാനറിൽ ഷാജി നടേശനും ആര്യയും ചേർന്നാണ് ഈ ക്രൈം ത്രില്ലർ നിർമിച്ചിരിക്കുന്നത്. നീന ഗുപ്തയും റഹ്‌മാനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘1000 Babies’ എന്ന സീരീസിൽ മലയാളികളുടെ പ്രിയപ്പെട്ട താരനിര തന്നെ അണിനിരക്കുന്നു.

സഞ്ജു ശിവരാമൻ, ജോയ് മാത്യു, രാധിക രാധാകൃഷ്ണൻ, അശ്വിൻ കുമാർ, ഇർഷാദ് അലി, ഷാജു ശ്രീധർ, കലേഷ് രാമാനന്ദ്, ശ്രീകാന്ത് മുരളി തുടങ്ങിയവരുടെ അമ്പരപ്പിക്കുന്ന പ്രകടനമാണ് സീരിസിലൂടെ കാഴ്ചവെച്ചിരിക്കുന്നത്.

STORY HIGHLIGHT: 1000 babies psychological thriller web series started streaming