മോഡലിംഗ് രംഗത്ത് നിന്ന് സിനിമയിലേക്കെത്തുകയും പിന്നീട് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയും ചെയ്ത താരമാണ് മറീന മൈക്കിള്‍ കുരിശിങ്കല്‍. പൊതുവെ ബോള്‍ഡ് കഥാപാത്രങ്ങളാണ് മറീനയെ തേടി എത്താറുള്ളത്. ചുരുണ്ട മുടിയാണ് മറീനയുടെ ഐഡന്റിറ്റി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെച്ച പുത്തന്‍ വേറിട്ട ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
ശാം മുരളിയാണ് മനോഹരമായ ഈ ചിത്രങ്ങൾക്ക് പിന്നിൽ. ബ്ലൗസ് ലെസ്സ് ആയിട്ടുള്ള മനോഹരമായ പച്ച സാരിയിലാണ് മറീന പ്രത്യേക്ഷപ്പെട്ടത്. നിരവധിപേരാണ് ചിത്രങ്ങൾക്ക് താഴെ കമെന്റുമായി എത്തിയത്. ‘ഫോട്ടോ എടുക്കാൻ ആൾ വന്നപ്പോൾ ആണ് അറിഞ്ഞത് ബ്ലൗസ് തയ്ച്ചു കിട്ടിയില്ല. പിന്നെ എന്താ ചെയ്ക, ബ്ലൗസ് എന്തിയെ?’ എന്നുള്ള കമന്റുകളും പരിഹാസങ്ങളും ധാരാളമാണ്.
കമൽ സംവിധാനം ചെയ്ത ‘വിവേകാനന്ദൻ വൈറലാണ്’ എന്ന സിനിമയിലാണ് അവസാനം അഭിനയിച്ചത്. ബിഹൈൻഡ് ആണ് നടിയുടെ പുതിയ പ്രോജക്ട്. ഇൻസ്റ്റാഗ്രാമിലൂടെ മറീന പങ്കുവെച്ച വെറൈറ്റി ഫോട്ടോഷൂട്ട് ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.
STORY HIGHLIGHT: mareena michael kurisingal photoshoot