റിയാലിറ്റി ഷോയിലൂടെയും ബിഗ് ബോസ് സീസൺ 3 യിലൂടെഒക്കെ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ ഗായികയാണ് ലക്ഷ്മി ജയന്‍. ഇടയ്ക്ക് ഫീമെയിൽ ശബ്ദത്തിനൊപ്പം പുരുഷ ശബ്‌ദത്തിലും ഗായിക പാടുന്നതൊക്കെ ഏറെ ശ്രദ്ധേയമായിരുന്നു. തൻ്റെ ശൈലിയിലും വേറിട്ട ട്യൂണിലുമൊക്കെയാണ് സാധാരണ ലക്ഷ്‌മി പാടാറുള്ളത്. താരത്തിന്റെ പാട്ടിൽ കലർത്തുന്ന വ്യത്യസ്തതയൊക്കെ ആരാധകർ മുന്നേ ഏറ്റെടുത്തിരുന്നു.
എ ആർ റഹ്‌മാൻ്റെ ‘ഹമ്മ ഹമ്മ’ എന്ന പാട്ട് സ്റ്റേജ് ഷോയിൽ അവതരിപ്പിച്ച ഗായിക ലക്ഷ്മിക്ക് നേരെ രൂക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ് ആരാധകർ. സൗദി അറേബിയിൽ വച്ച് നടത്തിയ സ്റ്റേജ് പ്രോഗ്രാമിൽ കിടിലൻ ഫെർഫോമൻസ് കാഴ്‌ച വെക്കുന്ന ലക്ഷ്‌മിയുടെ വീഡിയോയാണ് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്.
‘റഹ്മാൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയതാണ് പൊന്ന് സഹോദരി… അതുകുളമാക്കി ചളമാക്കി, എന്താ സംഭവം വിളറി പിടിച്ചോ, പോരാ ആന്റി നിർ താൻ സമയം ആയി.., അമ്മാ…അമ്മാ,എന്തോ കാര്യമായിട്ടു കുഴപ്പം ഉണ്ട്’ എന്നിങ്ങനെ നിരവധി വിമർശനങ്ങളാണ് ലക്ഷിമിയുടെ പുതിയതായി പങ്കുവെച്ച വീഡോയോയ്ക്ക് താഴെ വരുന്നത്. ലക്ഷ്‌മിയുടെ ഏറ്റവും മോശം പ്രകടനം എന്നാണ് എല്ലവരും പൊതുവെ നൽകുന്ന അഭിപ്രായം.
STORY HIGHLIGHT: social media criticized lakshmi jayan