Celebrities

ഞാന്‍ വണ്ണം വെയ്ക്കുന്നതിന്റെ കാരണം അതാണ്, മോഡേണ്‍ ഡ്രസ്സ് ഇട്ട് കണ്ണാടിയില്‍ നോക്കുമ്പോള്‍ ഭംഗി തോന്നാറില്ല’: അനു സിത്താര

ഇരുപതാമത്തെ വയസ്സില്‍ എന്റെ വിവാഹം കഴിഞ്ഞു

മലയാള സിനിമയില്‍ ഒരുപാട് നല്ല മികച്ച വേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന നടിയാണ് അനുസിത്താര. അനുസിത്താരയുടെ സിംപിള്‍ ആയിട്ടുള്ള ലുക്കുകള്‍ ഒക്കെ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോള്‍ ഇതാ തനിക്ക് തടി കൂടാനുള്ള കാരണത്തെക്കുറിച്ച് സംസാരിക്കുകയാണ് നടി. വണ്ണം ഉള്ളതിനാല്‍ ചില മോഡേണ്‍ കോസ്റ്റ്യൂംസ് ചില സമയങ്ങളില്‍ ഒഴിവാക്കാറുണ്ടെന്നും പറയുകയാണ് താരം.

‘ഒരാവശ്യം വന്നു കഴിഞ്ഞാല്‍ ഞാന്‍ തീര്‍ച്ചയായിട്ടും മെലിയും. എനിക്ക് ഫുഡ് ഭയങ്കര ഇഷ്ടമാണ്. അതാണ് ഞാന്‍ തടിക്കുന്നത്. വേറെ ഒന്നുമല്ല. പക്ഷെ ഞാന്‍ ഒരാഴ്ച ശ്രമിച്ചാല്‍ മാത്രം മതി മെലിയാന്‍. ഒരാഴ്ച നല്ലപോലെ പ്രാക്ടീസ് ചെയ്താല്‍ എനിക്ക് ഈ വണ്ണം കുറയ്ക്കാവുന്നതേയുള്ളൂ. ഞാന്‍ ഇതിനേക്കാള്‍ മെലിഞ്ഞിരുന്നു. പക്ഷെ സിനിമയുടെ ഷൂട്ട് കഴിയുമ്പോഴേക്കും ഞാന്‍ വീണ്ടും തടി വെച്ചു. ചോറും മീന്‍കറിയും ആണ് എന്റെ ഫേവറേറ്റ് ഡിഷ്. മമ്മി ഉണ്ടാക്കുന്ന ചോറും മീന്‍കറിയും, വിഷ്ണു ഏട്ടന്റെ അമ്മ ഉണ്ടാക്കുന്ന ഞണ്ട്, അമ്മമ്മയുടെ സാമ്പാര്‍ ഇതൊക്കെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. അപ്പോള്‍ ഓരോ ദിവസവും ഇവര്‍ ഓരോന്നും എങ്ങനെ ഉണ്ടാക്കി വെയ്ക്കും. അപ്പോള്‍ ഞാന്‍ ഓരോ ദിവസവും ഓരോ വീട്ടില്‍ പോയി ഫുഡ് കഴിക്കും.’

‘ചിക്കന്‍ കറിയും എനിക്ക് ഭയങ്കര ഇഷ്ടമാണ്. അതുകൊണ്ട് ഞാന്‍ വിഷ്ണുവേട്ടന് ചിക്കന്‍ കറി ഉണ്ടാക്കി കൊടുക്കാറുണ്ട്. കല്യാണത്തിനു മുമ്പ് തന്നെ ചിക്കനും ഫിഷുമൊക്കെ എനിക്ക് ഉണ്ടാക്കാന്‍ അറിയാം. സാമ്പാര്‍ ഒക്കെ ഉണ്ടാക്കാന്‍ പഠിച്ചത് വിവാഹത്തിന് ശേഷമാണ്. അതുപോലെതന്നെ ഉപ്പേരിയും വിവാഹത്തിന് ശേഷമാണ് ഉണ്ടാക്കാന്‍ പഠിച്ചത്. ചില മോഡേണ്‍ ഡ്രസ്സ് ഒക്കെ ഞാന്‍ ഇട്ടു നോക്കാറുണ്ട്. എന്നിട്ട് ഞാന്‍ കണ്ണാടിയില്‍ നോക്കും, അപ്പോള്‍ എനിക്ക് തോന്നും എനിക്കത് ഭംഗിയില്ലെന്ന്, അപ്പോള്‍ ഞാന്‍ അഡ്രസ്സ് മാറ്റും. അങ്ങനെയാണ് ചെയ്യാറ്. എനിക്ക് അതിനൊരു കോണ്‍ഫിഡന്‍സ് ഇല്ല. ഒന്നാമത് എനിക്ക് തടിയുണ്ട്. അപ്പോള്‍ ചിലര്‍ പറയും തടി ഉണ്ടെങ്കിലും ഇടാന്‍ പറ്റുന്ന ഡ്രസ്സ് ഉണ്ടല്ലോ എന്ന്. പക്ഷെ എനിക്ക് ആ ഒരു കോണ്‍ഫിഡന്‍സ് ഇല്ല.’

‘സിനിമയ്ക്ക് വേണ്ടിയിട്ടൊക്കെ കോസ്റ്റ്യൂം ഡിസൈനേഴ്‌സ് വരുമ്പോള്‍ ഞാന്‍ അവരോട് പറയും, മോഡേണ്‍ ആയാലും കുഴപ്പമില്ല പക്ഷെ എനിക്ക് ചേരണം എന്ന് ഞാന്‍ പറയാറുണ്ട്. അതായത് കണ്ണാടിയില്‍ നോക്കുമ്പോള്‍ എനിക്ക് തോന്നണം കൊള്ളാം എന്ന്. എന്റെ പതിനേഴാം വയസ്സില്‍ ആണ് ഞാന്‍ സിനിമയിലേക്ക് വരുന്നത്. ഇരുപതാമത്തെ വയസ്സില്‍ എന്റെ വിവാഹവും കഴിഞ്ഞു. എന്നെ സംബന്ധിച്ചിടത്തോളം കല്ല്യാണം കഴിഞ്ഞതാണ് എന്റെ ഏറ്റവും വലിയ സപ്പോര്‍ട്ട്. നമ്മുടെ അച്ഛനും അമ്മയും ഒക്കെ സ്വാഭാവികമായിട്ട് നമ്മുടെ ആഗ്രഹങ്ങള്‍ക്ക് കൂടെ നില്‍ക്കും. പക്ഷെ കല്ല്യാണം കഴിഞ്ഞു കഴിഞ്ഞിട്ട് അങ്ങനെ ഒരു വ്യക്തിയെ കിട്ടുക എന്ന് പറയുന്നത് വലിയൊരു കാര്യമാണ്. നേരത്തെ കല്ല്യാണം കഴിഞ്ഞു എന്നതുകൊണ്ട് എനിക്ക് ഒരു ബുദ്ധിമുട്ടുമില്ല. കാരണം എന്നെ സപ്പോര്‍ട്ട് ചെയ്യുന്ന ഒരാളാണ് എന്റെ ഒപ്പമുള്ളത്.’

‘ഫാമിലി ആയാലും അതുപോലെ തന്നെ. എന്റെ ഒരു സിനിമ വന്നാലോ, അല്ലെങ്കില്‍ ടിവിയില്‍ എന്റെ ചെറിയ ഒരു പരസ്യം വന്നാലോ പോലും ഏട്ടന്റെ അച്ഛനും അമ്മയും മിസ്സ് ചെയ്യാതെ കാണും. അവരുടെ സ്വന്തം മകളെ പോലെ തന്നെയാണ് എന്നെ നോക്കാറ്. അവിടെ പെണ്‍കുട്ടികള്‍ ഇല്ല. അവിടത്തെ ആദ്യത്തെ പെണ്‍കുട്ടിയാണ് ഞാന്‍. അവിടെ മൂന്ന് ആണ്‍കുട്ടികളാണ് ഉള്ളത്. അതിന്റെ ഒരു പ്രത്യേക സ്‌നേഹം എന്നോട് ഉണ്ട്. അതുകൊണ്ട് ഞാന്‍ ഭയങ്കര ഹാപ്പിയാണ് നേരത്തെ കല്ല്യാണം കഴിഞ്ഞതില്‍.’ അനുസിത്താര പറഞ്ഞു.