സൗത്ത് ഇന്ത്യന്‍ സിനിമ ഇന്റസ്ട്രിയില്‍ തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് കാജള്‍ അഗര്‍വാള്‍. താരത്തിന്റെ അനിയത്തി നിഷ അഗര്‍വാളും മലയാള ചിത്രങ്ങളിലുൾപ്പെടെ അഭിനയിച്ചിട്ടുണ്ട്. ഇതിന് മുൻപ് പല അവസരങ്ങളിലും സഹോദരിയോടുള്ള സ്‌നേഹം പ്രകടിപ്പിച്ച് കാജള്‍ അഗര്‍വാള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. എന്റെ ആദ്യത്തെ കുഞ്ഞ് എന്നാണ് നിഷയെ കാജൾ വിശേഷിപ്പിക്കാറുള്ളത്.
സഹോദരിയ്ക്ക് ജന്മദിനാശംസകള്‍ അറിയിച്ച് കാജള്‍ അഗര്‍വാള്‍ പങ്കുവച്ച പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ‘എന്റെ സൂര്യപ്രകാശവും, ആത്മസുഹൃത്തും ആദ്യത്തെ കുഞ്ഞും എല്ലാം നീയാണ്. നിനക്കറിയാം എനിക്ക് നിന്നെ എത്രമാത്രം ഇഷ്ടമാണെന്ന്, പക്ഷേ ഇന്ന് നിന്റെ ബേര്‍ത്ത് ഡേയാണ്. അതുകൊണ്ട് ഞാന്‍ ഇത് അലറി വിളിച്ച് പറയും’ എന്നാണ് കാജള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച കുറിപ്പിന്റെ സാരാംശം പറയുന്നത്.
അടികുറിപ്പിനൊപ്പം രണ്ടുപേരുടെയും മനോഹരമായ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. നിരവധി ആരാധകരാണ് ചിത്രങ്ങൾക്ക് താഴെ കമെന്റുമായി എത്തിയിരിക്കുന്നത്. അരാധകരിൽ ഏറെയും നിങ്ങളെ കാണാൻ ഇരട്ടകളെപോലെയാണ് എന്ന അഭിപ്രായം ഉള്ളവരാണ്. ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു.
കസിന്‍സ്, ഭയ്യ ഭയ്യ എന്നി മലയാള ചിത്രങ്ങളിൽ അഭിനയിച്ച പ്രേക്ഷക പ്രീതി നേടിയെടുത്ത താരവുമാണ് നിഷ അഗര്‍വാൾ.
STORY HIGHLIGHT: kajal aggarwal wishes her sister nisha aggarwal on her birthday