Movie News

വീണ്ടും ഹിറ്റ് അടിക്കാന്‍ തന്മയ സോള്‍; ‘ഇരുനിറം’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് – child artist thanmaya sols next iruniram first look out

രജനികാന്ത് ചിത്രം ‘വേട്ടയ്യന്’ ശേഷം തന്മയ സോള്‍ അഭിനയിക്കുന്ന ചിത്രമാണ് ഇരുനിറം

സംസ്ഥാന പുരസ്‌കാര ജേതാവായ ബാലതാരം തന്മയ സോള്‍ കേന്ദ്രകഥാപാത്രമാകുന്ന ‘ഇരുനിറം’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി, ഇന്ദ്രന്‍സ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടത്. നിറങ്ങള്‍ക്ക് ഇടയിലൂടെ ചെറിയ ലോകത്തിന്റെ വലിയ കാഴ്ചകള്‍ കാണുന്ന പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്.

‘വഴക്ക്’ എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ തന്മയ സോളാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ അമ്പിളിയെ അവതരിപ്പിക്കുന്നത്. സംസ്ഥാന പുരസ്‌കാരം നേടിയ കാടകലം എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ജിന്റോ തോമസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

വിഷ്ണു കെ മോഹന്‍ ആണ് കഥയും തിരക്കഥയും. ദിനേഷ് പി, നിഷ സാരംഗ്, ജിയോ ബേബി, കബനി സൈറ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. മാളോല പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സിജി മാളോലയാണ് ചിത്രം നിര്‍മിക്കുന്നത്. റെജി ജോസഫ് ഛായാഗ്രഹണം. രജനികാന്ത് ചിത്രം ‘വേട്ടയ്യന്’ ശേഷം തന്മയ സോള്‍ അഭിനയിക്കുന്ന ചിത്രമാണ് ഇരുനിറം.

STORY HIGHLIGHT: child artist thanmaya sols next iruniram first look out

Latest News