പുതിയ വീടിന്റെ ഗൃഹപ്രവേശന ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവച്ച് തെന്നിന്ത്യൻ താരസുന്ദരി ഹൻസിക മോട്വാനി. ഭർത്താവ് സൊഹേൽ കതൂരിയയുടെ കൈപിടിച്ച് പുതിയ വീട്ടിലേക്ക് കയറുന്ന ചിത്രങ്ങളാണ് ഹൻസിക ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ഗൃഹപ്രവേശനത്തിന്റെ ഭാഗമായി നടത്തുന്ന എല്ലാ പൂജാ ചടങ്ങുകൾക്കും ശേഷമാണ് താരം പുതിയ വീട്ടിലേക്ക് പ്രവേശിച്ചത്.
അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്. കലശവുമായി പുതിയ വീട്ടിലേക്ക് പ്രവേശിക്കുന്ന താരത്തിന്റെ ചിത്രം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. പച്ച നിറത്തിലെ സാരിയിൽ അതിമനോഹരിയാണ് താരം ചടങ്ങിൽ പങ്കെടുത്തത്. ‘പുതിയ തുടക്കം’ എന്ന അടിക്കുറിപ്പിനോടൊപ്പമാണ് ചിത്രം ഇൻസ്റ്റാഗ്രാമിലൂടെ താരം പങ്കുവെച്ചിരിക്കുന്നത്.
2022 ഡിസംബർ നാലിനായിരുന്നു ഹൻസികയുടെയും സൊഹേൽ ഖതൂരിയയുടെയും വിവാഹം നടന്നത്. പാരിസിൽ നടന്ന ഇരുവരുടെയും വിവാഹനിശ്ചയവും വിവാഹവുമെല്ലാം സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയമായിരുന്നു.
STORY HIGHLIGHT: Hansika Motwani moves into new home, shares housewarming ceremony pictures