Celebrities

‘കോളജ് കാലം തൊട്ട് എനിക്ക് അമലിനെ പരിചയമുണ്ട്; അങ്ങനെ ഞങ്ങൾ തമ്മിലുള്ള സൗഹൃദം വളർന്നു’ | jyothirmayi

വളരെ ലളിതമായ ചടങ്ങിലൂടെയാണ് 2015ൽ ജ്യോതിർമയി അമലിന്റെ ഭാര്യയായത്

‘ഭീഷ്മ പർവ്വം’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബോഗയ്ൻവില്ല’. ഏറെ നാളുകള്‍ക്ക് ശേഷം ജ്യോതിര്‍മയി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. തികച്ചും വേറിട്ട ലുക്കിലാണ് നടി ചിത്രത്തിലെത്തുന്നത്. ഫഹദ് ഫാസിൽ അവതരിപ്പിക്കുന്ന പൊലീസ് കഥാപാത്രമായ ഡേവിഡ് കോശിയും റീത്തുവിന്റെ ഭർത്താവായ റോയ്‌സ് തോമസ് എന്ന കുഞ്ചാക്കോ ബോബൻ കഥാപാത്രവും ട്രെയിലറിൽ പ്രാധാന്യത്തോടെ എത്തുന്നുണ്ട്. ചിത്രം ഒക്ടോബർ 17 ന് തീയറ്ററിലെത്തി. റീത്തുവെന്ന സങ്കീർണമായ കഥാപാത്രത്തെ ജ്യോതിർമയി ഗംഭീരമാക്കിയെന്നാണ് സോഷ്യൽമീഡിയയിൽ വരുന്ന അഭിപ്രായങ്ങൾ.

അമൽ നീരദുമായുള്ള വിവാഹശേഷമാണ് ജ്യോതിർമയി സിനിമകളിൽ നിന്നും അപ്രത്യക്ഷമായത്. വളരെ ലളിതമായ ചടങ്ങിലൂടെയാണ് 2015ൽ ജ്യോതിർമയി അമലിന്റെ ഭാര്യയായത്. ഇരുവരും ഇതുവരേയും ഒരു മീഡിയയ്ക്ക് മുമ്പിലും തങ്ങളുടെ പ്രണയ കഥയൊന്നും വെളിപ്പെടുത്തിയിട്ടില്ല. ഇപ്പോഴിതാ റെഡ് എഫ്എം മലയാളത്തിന് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ ഭർത്താവിനെ കുറിച്ചും മകനെ കുറിച്ചും നടി പങ്കിട്ട വിശേഷങ്ങളാണ് വൈറലാകുന്നത്.

അമൽ നീരദ് എങ്ങനെയാണ് ജ്യോതിർമയിയെ പ്രപ്പോസ് ചെയ്തതെന്ന ചോദ്യത്തിന് നടിയുടെ മറുപടി ഇങ്ങനെയായിരുന്നു… ഞാനും അമലും സുഹൃത്തുക്കളായിരുന്നു. കോളജ് കാലം തൊട്ട് എനിക്ക് അമലിനെ പരിചയമുണ്ട്. ഞങ്ങളുടെ ചെയർമാനായിരുന്നു. അതിനുശേഷം അമൽ ബെർലിനിൽ പഠിക്കാൻ പോയി. ഞങ്ങൾ ടച്ചുണ്ടായിരുന്നില്ല. അത് കഴിഞ്ഞ് തിരിച്ച് വന്ന് അമൽ ഒരു ആഡ് പ്ലാൻ ചെയ്തിരുന്നു. അമലിനെ മാത്രമല്ല അൻവറിനേയും ജയകൃഷ്ണനേയുമെല്ലാം എനിക്ക് കോളജ് കാലം മുതൽ അറിയാം.

അമലും സുഹൃത്തുക്കളും ചേർന്ന് ഒരു ആഡ് ചെയ്യാൻ പ്ലാനിട്ടപ്പോൾ ആ സമയത്ത് ഞാൻ ടെലിവിഷനിൽ ചെറുതായി കോംമ്പെയറിങ്ങൊക്കെ ചെയ്യുന്ന സമയമായിരുന്നു. അങ്ങനെ എന്നെ അവർ അപ്രോച്ച് ചെയ്തു. മാത്രമല്ല ഞങ്ങളുടെ വീടുകളും ഏകദേശം ഒരേ സർക്കിളിലായിരുന്നു. അങ്ങനെ ഞങ്ങൾ ആ പരസ്യം ചെയ്തു. പക്ഷെ അത് അത്ര പോപ്പുലറൊന്നുമായില്ല.

പിന്നെ ഞങ്ങൾ തമ്മിലുള്ള സൗഹൃദം വളർന്നു. ശേഷം വീണ്ടും ഞങ്ങൾ രണ്ടുപേരും രണ്ടുപേരുടെയും വഴിക്ക് പോയി. പിന്നെ എങ്ങനെയോ അത് സംഭവിക്കുകായിരുന്നു. എങ്ങനെയാണെന്ന് ചോദിച്ചാൽ എനിക്കും അറിയില്ല. പിന്നെ ഒരു കൃത്യമായ പ്രപ്പോസൽ ഒന്നും നടത്തിയിട്ടില്ല. എല്ലായിടത്തും കാണുന്നത് പോലൊരു പ്രപ്പോസിങ് അമൽ ഒരിക്കലും ചെയ്യില്ല. അങ്ങനെ ചെയ്തിരുന്നുവെങ്കിൽ ഞാൻ അപ്പോൾ തന്നെ നോ പറഞ്ഞേനെ.

അമലിന് അമലിന്റേതായ ഒരു സ്റ്റൈലുണ്ട് എന്നാണ് ജ്യോതിർമയി പറഞ്ഞത്. അമൽ നിർബന്ധിച്ചതിനാലാണ് താൻ ബോഗയ്ന്‍വില്ലയിൽ അഭിനയിച്ചതെന്നും ജ്യോതിർമയി കൂട്ടിച്ചേർത്തു. ആദ്യം സ്റ്റോറി എന്റെ അടുത്ത് പറഞ്ഞ് ജ്യോതി ഈ കഥാപാത്രം ചെയ്യണമെന്ന് അമൽ പറയുകയായിരുന്നു.

അത് കേട്ടപ്പോൾ ഞാൻ തന്നെ ചെയ്യണോയെന്നാണ് തിരിച്ച് ചോദിച്ചത്. ഞാൻ കുറേ നാളായി സിനിമയിൽ ഒന്നും ഇല്ലെന്ന് പറഞ്ഞപ്പോൾ‌ ജ്യോതിയാണ് എന്റെ ആദ്യത്തെയും അവസാനത്തേയും ചോയിസെന്ന് പറഞ്ഞ് എന്റെ കോൺഫിഡൻസ് അമൽ കൂട്ടിക്കൊണ്ട് വന്നു.

അങ്ങനെയാണ് ചെയ്യാമെന്ന് തീരുമാനിക്കുന്നത്. പഴയ ജ്യോതിർമയിയിൽ നിന്നും ഒരുപാട് വ്യത്യസ്തമാണ് ബോ​ഗെയ്ൻവില്ലയിലെ കഥാപാത്രമെന്നും ജ്യോതിർമയി പറഞ്ഞു. മകനിൽ നിന്നും പഠിച്ച ഒരു കാര്യമെന്താണെന്ന ചോദ്യത്തിന് വന്ന മറുപടി ഇങ്ങനെയായിരുന്നു… ഒരു കാര്യം ചെയ്യണമെന്ന് തീരുമാനിച്ചാൽ റേയുടെ കംപ്ലീറ്റ് ഫോക്കസ് അതിൽ തന്നെയാണ്. പുള്ളിയുടെ മനസിൽ ഒരു ആ​ഗ്രഹമുണ്ടെങ്കിൽ നമ്മൾ എത്ര നോ പറഞ്ഞാലും ആള് അത് നടത്തിയെടുക്കും.

സിനിമകളില്ലാത്തപ്പോൾ മോന്റെ കൂടെ ഞങ്ങൾ ഒരുപാട് സമയം സ്പെന്റ് ചെയ്യും. ട്രാവൽ ചെയ്യും കുക്ക് ചെയ്യും. കൊവിഡ് സമയത്ത് ഞങ്ങൾ എല്ലാവരും ഒരുമിച്ച് ഒരു ജോയിന്റ് ഫാമിലി പോലെയായിരുന്നു. ആ സമയങ്ങളിൽ എല്ലാവരും ഒരുമിച്ചിരുന്ന് ഒരുപാട് സംസാരിക്കുമായിരുന്നുവെന്നും താരം പറയുന്നു. 2004 സെപ്റ്റംബറിൽ നിഷാന്ത് കുമാറിനെയാണ് ജ്യോതിര്‍മയി ആദ്യം വിവാഹം കഴിച്ചത്.

ഈ ബന്ധം ഏഴ് വര്‍ഷം മാത്രമേ നീണ്ടുനിന്നുള്ളൂ. നിഷാന്തുമായി ഒത്തുപോകാന്‍ സാധിക്കാതെ വന്നതോടെ ഈ ബന്ധം പിരിയുകയായിരുന്നു. കോടതിയില്‍ ഇരുവരും ഒന്നിച്ചാണ് വിവാഹമോചനത്തിനായി ഹര്‍ജി നല്‍കിയത്.

content highlight: jyothirmayi-revealed-about-amal-neerad