ബോളിവുഡിന്റെ പ്രിയ നടിയാണ് പ്രിയങ്ക ചോപ്ര. അമേരിക്കന്‍ ഗായകന്‍ നിക് ജൊനാസുമായുള്ള വിവാഹ ശേഷവും അഭിനയത്തില്‍ സജീവമായ പ്രിയങ്ക ഇടയ്ക്കിടെ തന്റെ പുത്തന്‍ ഫാഷന്‍ ട്രെന്‍ഡുകളുടെ ചിത്രങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്. പ്രിയങ്കയുടെ പുത്തൻ ലുക്ക് കണ്ട് അമ്പരന്ന് നിൽക്കുകയാണ് ആരാധകർ.
മെലിഞ്ഞ് ആരെയും അമ്പരപ്പിക്കുന്ന ലുക്കിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ മുംബൈയില്‍ നടന്ന പരിപാടികളില്‍ പ്രിയങ്ക പങ്കെടുത്തത്. പ്രശംസകള്‍ക്കൊപ്പം സോഷ്യൽ മീഡിയയിൽ പുതിയ ചർച്ചകൾക്കും തുടക്കമിട്ടിരിക്കുകയാണ് ഈ പുതിയ ലുക്ക്. പ്രിയങ്കയുടെ പുതിയ ലുക്കിനെ പ്രകീര്‍ത്തിച്ച് ആരാധകർ എത്തുമ്പോൾ പുത്തൻ ലുക്ക് സർജറിയിലൂടെ നേടിയെടുത്തതാണെന്നാണ് മറ്റൊരു വിഭാഗത്തിന്റെ അഭിപ്രായം.
മെലിഞ്ഞിട്ടുണ്ടെന്നും അതുകൊണ്ടാണ് മുഖത്തിന്റെയും ശരീരത്തിന്റെയും ആകൃതിക്ക് വ്യത്യാസം തോന്നുന്നത് എന്നുമാണ് ആരാധകരുടെ വാദം. എന്തായാലും ഇൻസ്റ്റാഗ്രാമിലൂടെ താരം പങ്കുവെച്ച ചിത്രങ്ങളുടെ കമെന്റ് സെക്ഷൻ ചൂടുപിടിച്ച ചർച്ചകൾ കൊണ്ട് നിറയുകയാണ്.
STORY HIGHLIGHT: priyanka chopra new look