Celebrities

“എനിക്കൊരു കുടുംബം വേണം ഇനിയും വിവാഹം കഴിക്കും കുട്ടികളും ഉണ്ടാകും”- ബാല

മറ്റൊരു വിവാഹ ജീവിതത്തിലേക്ക് കടക്കാൻ പോവുകയാണ്

മലയാളി പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ട നടനാണ് ബാല നിരവധി ആരാധകരെയാണ് വളരെ ചെറിയ സമയം കൊണ്ട് തന്നെ താരം സ്വന്തമാക്കിയത് സോഷ്യൽ മീഡിയയിൽ വളരെ സജീവ സാന്നിധ്യമായി താരം മാറുകയും ചെയ്തിരുന്നു അതിനു പിന്നിൽ ഒരുപാട് കാരണങ്ങൾ ഉണ്ടായിരുന്നു ആദ്യ ഭാര്യ അമൃത സുരേഷ് അടുത്ത സമയത്ത് ബാലയ്ക്കെതിരെ വളരെ ഗുരുതരമായ ചില കുറ്റങ്ങൾ ആരോപിക്കുകയും അതിന്റെ പേരിൽ ബാല ചില നിയമനടപടികൾ നേരിടേണ്ടി വരുകയും ചെയ്തിരുന്നു

ഒരുപാട് നാളുകൾക്ക് ശേഷം ഇപ്പോൾ ബാലവീണ്ടും മാധ്യമങ്ങളെ കണ്ടിരിക്കുകയാണ് ഈ ഒരു മാധ്യമങ്ങളോട് താരം പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. താനൊരു വിവാഹം കഴിക്കും എന്നും അതിൽ തനിക്ക് കുട്ടികൾ ഉണ്ടാവുമെന്നും തനിക്കൊരു കുടുംബവും വിവാഹവും വേണമെന്ന് ആണ് ബാല പറഞ്ഞിരിക്കുന്നത്. അമൃത സുരേഷിന് ശേഷം താരം എലിസബത്ത് എന്ന ഒരു ഡോക്ടറെ വിവാഹം ചെയ്തിരുന്നു എന്നാൽ അത് നിയമപരമായ രീതിയിലുള്ള വിവാഹമായിരുന്നില്ല എന്നാണ് ആദ്യ ഭാര്യയായ അമൃത പറഞ്ഞിരുന്നത് എന്നാൽ എലിസബത്തിനു ശേഷവും ഇപ്പോൾ താൻ മറ്റൊരു വിവാഹത്തിലേക്ക് പോകാൻ പോവുകയാണ് എന്ന ഒരു സൂചന തന്നെയാണ് ബാല നൽകിയിരിക്കുന്നത്

മറ്റൊരു വിവാഹ ജീവിതത്തിലേക്ക് കടക്കാൻ പോവുകയാണ് താനെന്നും അതിൽ തനിക്ക് കുട്ടികളുണ്ടാവും എന്നും ആ കുട്ടികളെ കാണാൻ വേണ്ടി പോലും മീഡിയ ഇവിടേയ്ക്ക് വരരുത് എന്നുമാണ് ബാല പറയുന്നത് അതോടൊപ്പം മറ്റൊരു കാര്യം കൂടി പറയുന്നുണ്ട് കുറച്ചുനാളുകൾക്ക് ശേഷം താൻ ഇവിടെ നിന്നും പോകും എന്നാൽ അത് എവിടേക്കാണെന്ന് പറയാൻ ഉദ്ദേശിക്കുന്നില്ല ചിലപ്പോൾ ചെന്നൈയിലേക്ക് ആയിരിക്കും ചിലപ്പോൾ മറ്റു ഏതെങ്കിലും സ്ഥലങ്ങളിലായിരിക്കാം
Story Highlight : Bala talkes his life