കേരളത്തിൽ ഒട്ടുമിക്ക ആളുകൾക്കും വളരെ പ്രിയപ്പെട്ട ഒരു സ്ഥലമാണ് പുനലൂര്. പുനലൂരിന്റെ ഏറ്റവും ആകർഷകമായ ഘടകം പുനലൂർ തൂക്കുപാലം തന്നെയാണ്. ഒരുപാട് ചരിത്രവും ഈ ഒരു തൂക്കുപാലത്തിന് പറയാനുണ്ട്. ആ ചരിത്രം എന്താണെന്ന് നോക്കാം..
ചരിത്രത്തിന്റെ രണ്ടു കരകളെ തമ്മിൽ ഒരുമിപ്പിച്ച ചരിത്ര നിർമ്മിതി ആണ് പുനലൂർ തൂക്കു പാലം. . 19-ാം നൂറ്റാണ്ടിൻറെ അവസാന കാലത്ത് നിർമ്മാണം പൂർത്തിയാക്കിയ ഈ പാലത്തിൽ കയറുവാൻ ആളുകൾ ഒരുസമയത്ത് ഭയന്നിരുന്നു. എൻജിനീയറിങ് അത്ഭുതം ഇന്നും ഉയർത്തിക്കാണിക്കുന്ന, ആറ് ആനകളെ ഒരുമിച്ച് പാലത്തിന്റെ മുകളിലൂടെ നടത്തി ശക്തി തെളിയിച്ചാണ് പുനലൂർ പാലത്തിന്‍റെ ആളുകളിൽ മാറിയത്.
കൊല്ലം ജില്ലയിലെ ഒരു പട്ടണമായ പുനലൂരിൽ, കല്ലടയാറിന്റെ ഇരുകരകളെയും ബന്ധിപ്പിക്കുന്ന ഒരു തൂക്കുപാലമാണ് പുനലൂർ തൂക്കുപാലം. തിരുവിതാംകൂർ രാജാവായിരുന്ന ആയില്യം തിരുനാളിന്റെ ഭരണകാലത്താണ് തൂക്കുപാലം നിർമ്മിച്ച് പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുന്നത്ത്തത്. അന്നത്തെ ദിവാൻ നാണുപിള്ളയാണ് കല്ലടയാറിനു മുകളിലൂടെ പുനലൂരിൽ തൂക്കുപാലം നിർമ്മിക്കാൻ 1871 ൽ അനുമതി കൊടുക്കുന്നത്. ബ്രിട്ടീഷ് സാങ്കേതികവിദഗ്ദ്ധൻ ആൽബെർട് ഹെൻട്രിയുടെ മേൽനോട്ടത്തിൽ ആണ് പാലത്തിന്റെ രൂപകൽപനയും നിർമ്മാണവുമാരംഭിക്കുന്നത്. 1877- ൽ പണിപൂർത്തിയാക്കുകയും ചെയ്തു. നിർമ്മാണം കഴിഞ്ഞു മൂന്നുവർഷങ്ങൾക്കു ശേഷം 1880-ലാണ് പാലം പൊതുജന ഗതാഗതത്തിനായി തുറന്ന് കൊടുക്കുന്നത്. . തെക്കേ ഇന്ത്യയിലെ തന്നെ ഇത്തരത്തിലുള്ള ആദ്യ പാലം ആയിരുന്നു ഇത്.
Story Highlights ; Punaloor