Celebrities

കന്നഡ സൂപ്പര്‍താരം കിച്ച സുധീപിന്‍റെ അമ്മ അന്തരിച്ചു |kannada-actor-kichcha-sudeep-s-mother

ബെംഗളൂരുവിലെ ജയനഗറിലെ അപ്പോളോ ആശുപത്രിയിൽ രാവിലെ ഏഴ് മണിയോടെയാണ് സരോജ വിടവാങ്ങിയത്

ബെംഗളൂരു: കന്നഡ സൂപ്പര്‍താരം കിച്ച സുധീപിന്‍റെ അമ്മ സരോജ സഞ്ജീവ് അന്തരിച്ചു. 86 വയസ്സായിരുന്നു. അനാരോഗ്യത്തെത്തുടർന്ന് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികില്‍സയിലിരിക്കവെയാണ് ഒക്ടോബർ 20 ഞായറാഴ്ച മരണം സംഭവിച്ചത്.

ബെംഗളൂരുവിലെ ജയനഗറിലെ അപ്പോളോ ആശുപത്രിയിൽ രാവിലെ ഏഴ് മണിയോടെയാണ് സരോജ വിടവാങ്ങിയത്. വാർദ്ധക്യസഹജമായ ആരോഗ്യപ്രശ്നങ്ങൾക്ക് അവർ ചികിത്സയിലായിരുന്നുവെന്നാണ് റിപ്പോർട്ട്. ആരോഗ്യനില കഴിഞ്ഞ ദിവസം രാത്രി മുതല്‍ ഗുരുതരമായിരുന്നുവെന്നാണ് വിവരം.

കര്‍ണാടക ഡെപ്യൂട്ടി മുഖ്യമന്ത്രി ഡികെ ശിവകുമാര്‍ സരോജ സഞ്ജീവിന്‍റെ മരണത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ച് കിച്ച സുധീപിനെയും കുടുംബത്തിനെയും ആശ്വസിപ്പിച്ച് എക്സില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കിച്ച സുദീപിന്‍റെ അടുത്ത പടം മാക്സിന്‍റെ സംവിധായകനും, പ്രമുഖ രാഷ്ട്രീയ നേതാക്കളും മറ്റും ആദരാഞ്ജലി അര്‍പ്പിച്ച് എക്സില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

അമ്മ സരോജയുമായി സുദീപിന് നല്ല അടുപ്പമായിരുന്നു. മാതൃദിനത്തിലും അമ്മയുടെ ജന്മദിനത്തിലും അമ്മയ്ക്ക് ആശംസകൾ നേർന്ന് വർഷങ്ങളായി സോഷ്യൽ മീഡിയയിൽ കിച്ച സുധീപ് അമ്മയ്ക്കൊപ്പം ചിത്രങ്ങൾ പോസ്റ്റ് ചെയ്യാറുണ്ട്.

സിനിമ രംഗത്തെ പല പ്രമുഖരും സുധീപിന്‍റെ അമ്മയുടെ വേര്‍പാടില്‍ ദുഖം രേഖപ്പെടുത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ ഇട്ടിട്ടുണ്ട്. കന്നഡ സിനിമ ലോകത്തെ പ്രധാന താരമാണ് കിച്ച സുദീപ് അവസാന നിമിഷങ്ങളിൽ ആശുപത്രിയില്‍ അമ്മയുടെ അരികിലുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.

മാക്സ് എന്ന ബിഗ് ബജറ്റ് ചിത്രമാണ് അടുത്തതായി കിച്ച സുധീപിന്‍റെതായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. ഇതൊരു പൊലീസ് കഥയാണ് എന്നാണ് വിവരം. തമിഴിലെ മുന്‍നിര ബാനറായ കലൈപുലി എസ് താനുവിന്‍റെ വി ക്രിയേഷനാണ് ഈ ആക്ഷന്‍ ബിഗ് ബജറ്റ് പടം നിര്‍മ്മിക്കുന്നത്. തമിഴ് താരം വരലക്ഷ്മി ശരത്കുമാര്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തും.

content highlight: kannada-actor-kichcha-sudeep-s-mother