വീണ്ടും വിവാഹത്തിനാക്കാൻ ഒരുങ്ങി നടൻ ബാല. തനിക്കും ഒരു കുടുംബം വേണമെന്നും നിയമപരമായി താൻ വീണ്ടും വിവാഹിതനാകുമെന്നും തനിക്ക് കുഞ്ഞ് ജനിച്ചാല്‍ മാധ്യമപ്രവര്‍ത്തകര്‍ ഒരിക്കലും കാണാൻ വരരുതെന്നും താരം പറഞ്ഞു. തന്റെ സ്വത്തുക്കൾ തട്ടിയെടുക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും ബാല പ്രതികരിച്ചു. രണ്ടുപേർ വീട്ടിൽ അതിക്രമിച്ചു കയറിയ സംഭവത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു താരം.
‘വെളുപ്പിനെ മൂന്നുമണിക്ക് വീട്ടിൽ വന്നവർ സഹായം ചോദിച്ച് എത്തിയതാണെങ്കിൽ ഉറപ്പായും ബെല്ലടിക്കും. ഇവർ ബെല്ലടിക്കുന്നതിന് പകരം കതക് നേരെ തുറക്കാൻ ശ്രമിക്കുകയായിരുന്നു. ആ സ്ത്രീയുടെ കയ്യിൽ ഒരു കൈക്കുഞ്ഞുമുണ്ട്. ഞാൻ കതക് തുറക്കുകയാണെങ്കിൽ, എന്തെങ്കിലും കാരണവശാൽ വഴക്കുണ്ടായാൽ എന്ത് സംഭവിക്കും. എനിക്കെതിരെ കേസ് വരും. അവർ ആരാണെന്ന് പോലും എനിക്കറിയില്ല. സെക്യൂരിറ്റിയുടെ കണ്ണ് വെട്ടിച്ചാണ് ഇവർ അകത്തു കയറിയത്. ഇതാണ് സത്യം. എന്റെ പേരിൽ 250 കോടി സ്വത്ത് വന്നു എന്ന വാർത്ത പുറത്തുവന്നതിന് ശേഷം എനിക്ക് മനസ്സമാധാനം ഇല്ല. എന്റെ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ പോലും എനിക്ക് സംശയിക്കാം. ഞാൻ എന്റെ ആരോഗ്യം നോക്കി ഇപ്പോൾ ജീവിക്കുകയാണ്. ഞാനും എന്റെ കൂടെ നിൽക്കുന്നവരും നന്നായി ജീവിക്കും. എനിക്ക് കുടുംബത്തോടൊപ്പം മനസ്സമാധാനത്തിൽ ജീവിക്കണം’.
‘നിയമപരമായി മുന്നോട്ടു പോകും. ഇന്നോ നാളെയോ ഞാൻ മരിച്ചു പോയാൽ ആർക്കും സ്വത്തു കൊടുക്കണം എന്ന് ഞാൻ തീരുമാനിക്കും. അത് ആര് വിചാരിച്ചാലും തടയാൻ കഴിയില്ല. ഭീഷണി കോളുകൾ വരെ വന്നിട്ടുണ്ട്. എന്റെ അച്ഛൻ മരിച്ചപ്പോൾ സ്വത്തെല്ലാം എനിക്ക് തന്നു. ഞാൻ നിയമപരമായി അടുത്ത വിവാഹം കഴിക്കും. എന്റെ സ്വത്ത് ആർക്ക് കൊടുക്കണമെന്ന് ഞാൻ തീരുമാനിക്കും. ഞാൻ ആശുപത്രി പണിയും, ആർക്കെങ്കിലും പൈസ കൊടുക്കണം എന്ന് എനിക്ക് തോന്നിയാൽ ഞാൻ കൊടുക്കും. അത് എന്റെ തീരുമാനമാണ്, വേറെ ആരുടെയും തീരുമാനമല്ല. എനിക്ക് മനസ്സമാധാനമായിട്ട് ജീവിക്കണം. എനിക്ക് കുടുംബം വേണം, ഭാര്യ വേണം, കുട്ടികൾ വേണം’-ബാല പറഞ്ഞു.
തന്റെ നാലാം വിവാഹത്തെ കുറിച്ചാണ് ബാല സംസാരിച്ചത്. ഗായിക അമൃതയ്ക്ക് മുമ്പ് ഒരു കന്നടക്കാരിയായ പെണ്‍കുട്ടിയെയാണ് ബാല വിവാഹം ചെയ്തിരുന്നു. അമൃത തന്നെയാണ് ബാലയുടെ ആദ്യ വിവാഹത്തെ കുറിച്ച് പറഞ്ഞത്. അമൃതയുമായുള്ള വിവാഹമോചനത്തിന് ശേഷം ഡോക്ടര്‍ എലിസബത്തിനെയാണ് ബാല മൂന്നാമത് വിവാഹം ചെയ്തത്. എലിസബത്തുമായി വേര്‍പിരിഞ്ഞു എന്ന വാർത്ത പുറത്ത് വരുന്നുണ്ടെങ്കിലും ഇരുവരും ഇതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
ഇന്നലെ ഒരു സ്ത്രീ കൈക്കുഞ്ഞുമായി ബാലയുടെ വീട്ടിലേയ്ക്ക് എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും ബാല പങ്കുവെച്ചിരുന്നു. സംഭവത്തിൽ ദൃശ്യങ്ങളടക്കം പോലീസിൽ പരാതി നൽകിയതായി ബാല വ്യക്തമാക്കിയിട്ടുണ്ട്.
STORY HIGHLIGHT: actor bala to marry again