Celebrities

ബാക്കിയുള്ളവന് നാളത്തെ കാര്യങ്ങളെ കുറിച്ച് പോലും പ്ലാന്‍ ഇല്ല ! വീണ്ടും വൈറലായി പൃഥ്വിയുടെ വാക്കുകൾ | prithviraj-sukumaran

എന്റെ കൂടെ അഭിനയിച്ച എല്ലാ നായികമാര്‍ക്കും എന്റെ ഒരു ജീവിത പങ്കാളി ആവാന്‍ മാത്രം ശേഷി ഉണ്ടോന്ന് എനിക്ക് അറിയില്ല

മലയാള സിനിമയിൽ വ്യക്തമായ പ്ലാനും പദ്ധതികളും തയ്യാറാക്കി മുന്നോട്ട് പോകുന്ന താരം ആരെന്ന് ചോദിച്ചാൽ ഏവരുടെയും ആദ്യ ഉത്തരം പൃഥ്വിരാജ് എന്നായിരിക്കും. വർഷങ്ങൾക്ക് മുൻപ് താരം പറഞ്ഞ സ്വപ്‌നങ്ങൾ വർഷങ്ങൾക്കിപ്പുറം യാഥാർഥ്യമായത് സോഷ്യൽ മീഡിയയിൽ ഏവരും ആഘോഷിക്കാറുണ്ട്. നാല്പത് വയസിന് ശേഷമാകും തന്റെ സിനിമ ജീവിതത്തിലെ ഏറ്റവും നല്ല സമയം ആരംഭിക്കുക എന്ന് പൃഥ്വിരാജ് മുൻപ് പറഞ്ഞിരുന്നു. നടന്റെ പ്രവചനങ്ങള്‍ മുന്‍പ് വലിയ തോതില്‍ പരിഹസിക്കപ്പെട്ടു. എന്നാൽ പിന്നീട് വർഷങ്ങൾക്ക് മുമ്പ് നടൻ പറഞ്ഞു വച്ചതൊക്കെ യാഥാർഥ്യമാകുന്നത് മലയാള സിനിമ കണ്ടത്.

ഇതിനിടെ തന്റെ കുടുംബജീവിതത്തെക്കുറിച്ചും ചില അഭിപ്രായങ്ങള്‍ പൃഥ്വിരാജ് പറഞ്ഞിരുന്നു. അക്കാലത്ത് കൂടെ അഭിനയിക്കുന്ന നടിമാരുടെ പേരിനൊപ്പം പൃഥ്വിയുടെ പേരും ചേര്‍ത്ത് കഥകള്‍ വരുമായിരുന്നു. എന്നാല്‍ അവരുമായി അങ്ങനെയൊരു ബന്ധം ഒരിക്കലും ഉണ്ടാവുകയില്ലെന്നും തന്റെ ഭാര്യയാവാന്‍ പോകുന്ന പെണ്‍കുട്ടി എങ്ങനെയായിരിക്കണം എന്നും നടന്‍ പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വീണ്ടും വൈറലാവുകയാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.

‘എന്റെ കൂടെ അഭിനയിച്ച എല്ലാ നായികമാര്‍ക്കും എന്റെ ഒരു ജീവിത പങ്കാളി ആവാന്‍ മാത്രം ശേഷി ഉണ്ടോന്ന് എനിക്ക് അറിയില്ല. കാരണം ഈ നായികമാരൊക്കെ ഞാന്‍ ഒരു സിനിമയുടെ ഷൂട്ടിംഗ് സമയത്ത് ഒരു നാലപ്പത് ദിവസം രാവിലെ മുതല്‍ വൈകുനേരം വരെ കാണുവരാണ്. അത് കഴിഞ്ഞ് ഞങ്ങള്‍ ശരി ഓക്കെ ഭായ് എന്ന് പറഞ്ഞാല്‍ പിന്നെ ഒരു ഒന്നു രണ്ട് വര്‍ഷം കഴിഞ്ഞിട്ട് ആവും പിന്നെ കാണുക.

വളരെ നീണ്ട കാലയളവ് ഒരു പെണ്‍കുട്ടിയുമായി പരിചയം നിലനിര്‍ത്താന്‍ സാധിച്ചാല്‍ മാത്രമേ പ്രണയിക്കാനൊക്കെ പറ്റൂ… ഞാന്‍ ഇതിനു മുന്‍പ് അഡ്മിറ്റ് ചെയ്തിട്ടുള്ളതാണ് എന്റെ ജീവിതത്തിലേക്ക് കടന്ന് വരുന്ന പെണ്‍കുട്ടി, എന്റെ ജീവിതത്തിലേക്ക് ഭാര്യ, കാമുകി, അല്ലെങ്കില്‍ ജീവിത പങ്കാളി ആയി കടന്ന് വരുന്ന പെണ്‍കുട്ടി നേരിടാന്‍ പോകുന്ന ഏറ്റവും വലിയ പ്രശ്‌നം അല്ലെങ്കില്‍ ആ കുട്ടിയുടെ മുകളില്‍ ഞാന്‍ വയ്ക്കാന്‍ പോകുന്ന അന്‍ഫെയര്‍ ഡിമാന്‍ഡ് എന്ന് പറയുന്നത് എന്റെ ജീവിതത്തിലെ സെക്കന്റ് പ്രയോരിറ്റി ആയിരിക്കും ആ കുട്ടി എന്നതാണ്.

കാരണം എന്റെ ജീവിതാവസാനം വരെ എന്റെ ജീവിതത്തിലെ ഫസ്റ്റ് പ്രയോരിറ്റി എന്ന് പറയുന്നത് സിനിമായിരിക്കും. അപ്പോള്‍ അതിന് തയാര്‍ ആവുക എന്ന് പറയുന്നത് അത്ര എളുപ്പം അല്ല. അത് ഒരു ഫെയര്‍ ഡിമാന്‍ഡ് അല്ല. പക്ഷെ അതിനു തയ്യാറായാല്‍ മാത്രമേ ഇപ്പോഴത്തെ എന്റെ മാനസികാവസ്ഥയില്‍ ഒരു പെണ്‍കുട്ടിക്ക് എന്റെ ജീവിതത്തില്‍ ചാന്‍സ് ഉള്ളു.

പക്ഷെ ഒരു കാര്യം ഉറപ്പ് പറയാന്‍ സാധിക്കുന്നത് കല്യാണം കഴിഞ്ഞാല്‍ ഞാന്‍ ഒരു വണ്‍ വുമണ്‍ മാന്‍ ആവാനാണ് സാധ്യതയെന്നാണ്. കാരണം എന്റെ ഒരു ഇന്റെന്‍ഷനും എന്റെ ഒരു ലൈഫ് സ്‌റ്റൈലും എന്റെ ഒരു നിരീക്ഷണവും എല്ലാം അങ്ങോട്ടാണെന്നാണ് എനിക്ക് തന്നെ സൂചന നല്‍കുന്നത്. ഞാന്‍ മിക്കവാറും ഒരു വണ്‍ വുമണ്‍ മാന്‍ ആയിരിക്കും. പക്ഷെ ഞാന്‍ നേരത്തെ പറഞ്ഞത് പോലെ എന്റെ ആദ്യ പ്രണയം സിനിമ ആയിരിക്കും… എന്നുമാണ് മുന്‍പൊരു അഭിമുഖത്തില്‍ പൃഥ്വിരാജ് പറഞ്ഞത്.

അത്ര വര്‍ഷം മുന്‍പേ ഈ മനുഷ്യന് ദീര്‍ഘവീക്ഷണം ഉണ്ടായിരുന്നു. ബാക്കി ഉള്ളവന്‍ ഇവിടെ നാളത്തെ കാര്യങ്ങള്‍ പോലും പ്ലാന്‍ ഇല്ലാതെ നില്‍ക്കുന്നത് ആണ് യാഥാര്‍ഥ്യമെന്ന് പറഞ്ഞാണ് ഒരാള്‍ പൃഥ്വിയുടെ വാക്കുകള്‍ പങ്കുവെച്ച് എത്തിയത്.

content highlight: prithviraj-sukumaran-says-he-is-a-single-women-man