മലയാളി പ്രേക്ഷകര്‍ ഒരിക്കലും മറക്കാത്ത ഒരു സീരിയല്‍ പരമ്പര ആയിരുന്നു മഞ്ഞുരുകും കാലം. മഞ്ഞുരുകും കാലത്തിലെ ജാനിക്കുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മോനിഷയെയും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരമാണ്. ഇപ്പോള്‍ സീരിയല്‍ രംഗത്ത് സജീവമാണ് മോനിഷ. മലയാളത്തിന് പുറമേ തമിഴ് സീരിയലിലും വളരെ സജീവമാണ് താരം. ഇപ്പോള്‍ ഇതാ തന്റെ സീരിയല്‍ അനുഭവത്തെക്കുറിച്ച് സംസാരിക്കുകയാണ് മോനിഷ.
‘ഞങ്ങള്‍ ഇപ്പോള്‍ പുതിയ വീട് വെച്ച് അവിടെയാണ് താമസം. അപ്പോള്‍ പഴയ വീടിന്റെ താഴത്തെ നില അമ്മ എനിക്ക് തന്നേക്കുകയാണ്. അവിടെ ഫുള്‍… ബോക്‌സില്‍ സാരികള്‍ വെച്ചിരിക്കുകയാണ്. വലിയ കാര്‍ഡ്‌ബോര്‍ഡ് ബോക്‌സില്‍ സാരിയിട്ടു വെച്ചിരിക്കുകയാണ് അവിടെ. ഇതിനപ്പുറം കടന്നുപോയാല്‍ പിന്നെ എന്നെ വീട്ടില്‍ കയറ്റില്ല എന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍തന്നെ ഞാന്‍ ഒരു മാസമായി വീട്ടില്‍ നിന്ന് ഇറങ്ങിയിട്ട്. വീട്ടില്‍ കേറിയിട്ടില്ല, കുറെ ഷോസ് ഉണ്ടായിരുന്നു. വീട്ടില്‍ നിന്ന് ഇറങ്ങുന്ന സമയത്ത് ഞാന്‍ ഒരു 25 സാരി എടുത്തിട്ടാണ് ലൊക്കേഷനിലേക്ക് പോയേക്കുന്നത്. എന്നെ ആരും കാറില്‍ കയറ്റാറില്ല. കാരണം ഞാന്‍ വരുമ്പോള്‍ തന്നെ വലിയ രണ്ട് ബാഗ് ഒക്കെയായിട്ടാണ് ചെല്ലുന്നത്. അപ്പോള്‍ കാറില്‍ വയ്ക്കാന്‍ സ്ഥലമില്ല എന്ന് പറയും.’
‘അത്രയും ഡ്രസ്സ് ആയിട്ടാണ് ഞാന്‍ പോയത്. ആ 25 സാരിയും ഞാന്‍ ഉപയോഗിച്ചു. ഇപ്രാവശ്യത്തെ ഷെഡ്യൂളില്‍ ഞാന്‍ അത്രയും സാരി ഉപയോഗിച്ചു എന്നുള്ളതാണ്. ഇത്രയും ഗ്രസ്സുകള്‍ ഓരോ തവണയും വാങ്ങും. ഏറ്റവും വലിയ പ്രശ്‌നം സാരിയെക്കാള്‍ പൈസയാകും ബ്ലൗസ് സ്റ്റിച്ച് ചെയ്ത് എടുക്കുമ്പോള്‍. അത് സത്യം പറഞ്ഞു കഴിഞ്ഞാല്‍ വലിയൊരു ബുദ്ധിമുട്ടാണ്. മഞ്ഞുരുകും കാലം ചെയ്യുമ്പോള്‍ ഒരുപാട് ഡ്രസ്സ് ഒന്നും ആവശ്യമില്ലായിരുന്നു. നാല്, അഞ്ച് ചുരിദാര്‍ മാത്രം മതി. അതിന്റെ ഡയറക്ടര്‍ പ്രത്യേകം പറയുമായിരുന്നു ഒന്നും മാച്ച് ആകേണ്ട എന്ന്. കാരണം അച്ഛനും അമ്മയും ഇല്ലാത്ത കുട്ടിയായിട്ടായിരുന്നു ഞാന്‍ അതില്‍. എനിക്ക് തോന്നുന്നു എല്ലാംകൂടി ഒരു 10 ഡ്രസ്സ് മാത്രമാണ് ഞാന്‍ ആ സീരിയലിന് വേണ്ടി വാങ്ങിയത്. റിപ്പീറ്റ് ആയിട്ട് അതിലെ ഡ്രസ്സ് ഇടാറുണ്ടായിരുന്നു.’
‘പിന്നെ തമിഴിലൊക്കെ പോകുമ്പോള്‍ ആയിരുന്നു… അവര്‍ക്ക് നല്ല സാരികള്‍ വേണം, നന്നായിട്ട് മേക്കപ്പ് ചെയ്യണം, ഒരു മുടി പോലും എഴുന്നേറ്റു നില്‍ക്കാന്‍ പാടില്ല എന്നൊക്കെ പറയുന്നത്. തമിഴില്‍ ആയിരിക്കും ഞാന്‍ കൂടുതല്‍ ഡ്രസ്സ് ഒക്കെ വാങ്ങിയിട്ടുണ്ടാവുക. സീരിയലില്‍ അഭിനയിച്ച് കിട്ടുന്ന പണത്തിന്റെ പകുതിയും ഇതുപോലെ ഡ്രസ്സ് വാങ്ങുകയാണ് ചെയ്യുന്നത്. പിന്നെ ഇപ്പോള്‍ കൊളാബ് ഒക്കെ വരുന്നുണ്ട്. എന്റെ വര്‍ക്കിന്റെ എല്ലാ കാര്യങ്ങളും നോക്കുന്നത് ഞാന്‍ തന്നെയാണ്. ഷോപ്പിങ്ങിന് പോകുന്നതും ഞാന്‍ തന്നെയാണ്. എവിടെയെങ്കിലും പോകുമ്പോള്‍ സാരികളൊക്കെ വാങ്ങും. മേക്കപ്പിന്റെ സാധനങ്ങളാണെങ്കിലും ഡേറ്റ് അല്ലെങ്കില്‍ ഏതെങ്കിലും പരിപാടികള്‍ അതൊക്കെ ഞാന്‍ തന്നെയാണ് നോക്കുന്നത്. വേറെ ആരെയും അതില്‍ ഇടപെടുത്താറില്ല.’ മോനിഷ പറഞ്ഞു.