Celebrities

അവർ വിവാഹിതരായോ? കല്യാണിയുടെയും ശ്രീറാമിന്റെയും പുതിയ ചിത്രങ്ങൾക്ക് പിന്നിൽ | did-kalyani-priyadarshan-married-to-serial-actor

ചെറിയ കാലയളവിനുള്ളില്‍ തന്നെ കല്യാണി നിരവധി ഹിറ്റുകളുടെ ഭാഗമായി

തെന്നിന്ത്യയിലെ യുവ നടിമാരിൽ മുൻനിരയിലാണ് കല്യാണി പ്രിയദർശന്റെ സ്ഥാനം. വരനെ ആവശ്യമുണ്ട് എന്ന ദുൽഖർ സൽമാൻ സിനിമയാണ് കല്യാണിയുടെ ആദ്യ മലയാള ചിത്രം. വർഷങ്ങൾക്കുശേഷമാണ് അവസാനമായി റിലീസ് ചെയ്ത കല്യാണിയുടെ മലയാള സിനിമ. തമിഴിലും തെലുങ്കിലുമാണ് കല്യാണിയുടെ പുതിയ സിനിമകളെല്ലാം. അഭിനയത്തിൽ മാത്രമല്ല മോഡലിങ്ങിലും സജീവമാണ് കല്യാണി.

സംവിധായകൻ പ്രിയദർശന്റെയും നടി ലിസിയുടെയും മകളായ കല്യാണി നിരവധി സിനിമകളിൽ സ​ഹായിയായി പ്രവർത്തിച്ചശേഷമാണ് ഹലോ എന്ന തെലുങ്ക് സിനിമയിലൂടെ നായികയായി അരങ്ങേറുന്നത്. പിന്നീട് താരത്തിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ചെറിയ കാലയളവിനുള്ളില്‍ തന്നെ കല്യാണി നിരവധി ഹിറ്റുകളുടെ ഭാഗമായി. അച്ഛനും അമ്മയും മലയാള സിനിമകളിലൂടെയാണ് ശ്രദ്ധനേടിയതെങ്കിൽ അഭിനയത്തിലേക്ക് എത്തി നാല് സിനിമകൾ പൂർത്തിയായശേഷമാണ് കല്യാണി മലയാളത്തിലേക്ക് എത്തിയത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കല്യാണിയുടെ ഒരു വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. നവവധുവിന്റെ വേഷത്തിൽ അതീവ സുന്ദരിയായാണ് കല്യാണി വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വീഡിയോയിൽ കല്യാണിയുടെ വരനായി പ്രത്യക്ഷപ്പെട്ടത് സീരിയൽ താരം ശ്രീറാം രാമചന്ദ്രനാണ്. ശ്രീറാമിന്റെ സോഷ്യൽമീഡിയ പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.

നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള ശ്രീറാം മലയാളി പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയനാകുന്നത് കസ്തൂരിമാൻ അടക്കമുള്ള സീരിയലുകളിലൂടെയാണ്. യെസ് പറയുന്ന നിമിഷങ്ങളാണ് നമ്മളെ ഹാപ്പിയാക്കുന്നത് എന്ന തലക്കെട്ടോടെയാണ് ശ്രീറാം കല്യാണിക്കൊപ്പമുള്ള വീഡിയോ പങ്കിട്ടത്. വീഡിയോ നിമിഷനേരം കൊണ്ട് വൈറലായി.

വീഡിയോ കണ്ടവരുടെയെല്ലാം സംശയം ശ്രീറാമും കല്യാണിയും വിവാഹിതരായോ എന്നതായിരുന്നു. ശ്രീറാം വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമാണ്. അതുകൊണ്ട് തന്നെ ശ്രീറാം വീണ്ടും വിവാഹിതനായോ എന്നൊക്കെയുള്ള സംശയങ്ങളായിരുന്നു ആരാധകർക്ക്. എന്നാൽ കല്യാണിയുമായുള്ള വിവാഹമൊന്നും കഴിഞ്ഞിട്ടില്ലെന്നും ഒരുമിച്ച് ഒരു പരസ്യ ചിത്രത്തിൽ അഭിനയിച്ചപ്പോഴുള്ള വീഡിയോ പങ്കിട്ടതാണെന്നും വ്യക്തമാക്കി ശ്രീറാം തന്നെ എത്തി.

യെസ് ഭാരത് വെഡ്ഡിങ് കലക്ഷൻസിന്റെ പരസ്യത്തിലാണ് കല്യാണിക്കൊപ്പം ശ്രീറാം അഭിനയിച്ചത്. ആദ്യമായാണ് കല്യാണി പ്രിയദർശനൊപ്പം ശ്രീറാം ഒരു പരസ്യ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. കല്യാണിക്കൊപ്പമുള്ള വീഡിയോ ശ്രീറാം പങ്കിട്ടപ്പോൾ നിരവധി രസകരമായ കമന്റുകളും പ്രേക്ഷകർ കുറിച്ചിരുന്നു.

കല്യാണക്കൊപ്പം പ്രിയദർശൻ ഇല്ലാത്തതുകൊണ്ട് മനസിലായി. അല്ലെങ്കിൽ റിയൽ മാരേജ് ആണെന്ന് വിചാരിച്ചേനെ, ആദ്യം കരുതി നിങ്ങൾ വിവാഹിതരായതാണെന്ന്. പിന്നീടാണ് അതൊരു പരസ്യ ചിത്രീകരണമാണെന്ന് മനസിലായത്, എന്റെ പൊന്നേ ഒരു നിമിഷം റിയലാണെന്ന് കരുതി, ആദ്യം ഒന്ന് ഷോക്കായി എന്നിങ്ങനെയെല്ലാം കമന്റുകളുണ്ട്. വിനീത് ശ്രീനിവാസിന്റെ വര്‍ഷങ്ങള്‍ക്കുശേഷം എന്ന സിനിമയിലാണ് ശ്രീരാം ഒടുവില്‍ അഭിനയിച്ചത്.

നര്‍ത്തകിയായ വന്ദിതയാണ് ശ്രീറാമിന്റെ ഭാര്യ. ശ്രീറാമും വന്ദിതയും കോളേജില്‍ ഒരുമിച്ച് പഠിച്ച ആളുകളാണ്. ഇരുവരും ആദ്യം സുഹൃത്തുക്കളായിരുന്നു പിന്നീട് അത് പ്രണയത്തിലേക്കും വിവാ​ഹത്തിലേക്കും എത്തുകയായിരുന്നു. വിവാഹത്തിന് മുമ്പും ശേഷവും ശ്രീറാമിന് കരിയറിൽ വേണ്ട എല്ലാവിധ മാനസിക പിന്തുണയും നല്‍കി കൂടെ നിൽക്കുന്നത് വന്ദിതയാണ്. ഇരുവർക്കും ഒമ്പത് വയസുകാരിയായ ഒരു മകളുണ്ട്.

രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് കുടുംബം. അടുത്തിടെയാണ് ഭാര്യ വീണ്ടും ​ഗർഭിണിയാണെന്ന സന്തോഷം ശ്രീറാം സോഷ്യൽമീഡിയ വഴി പങ്കിട്ടത്. കോഴിക്കോട് സ്വദേശിയായ ശ്രീറാം സിനിമാ-സീരിയൽ രംഗത്തെത്തിയിട്ട് പത്ത് വർഷങ്ങൾ പിന്നിടുന്നു.

പെട്ടെന്നൊരു ദിവസം തോന്നിയ ആഗ്രഹത്തിന്റയോ ലഭിച്ച അവസരത്തിന്റെയോ പുറത്ത് അഭിനയിക്കാൻ തീരുമാനിച്ച വ്യക്തിയല്ല ശ്രീറാം. ചെറിയ പ്രായത്തിൽ തന്നെ മനസിൽ സിനിമാ സ്വപ്നമുണ്ടായിരുന്നു ശ്രീറാമിന്. ചേട്ടൻ ജയറാം സിനിമ രംഗത്താണ് പ്രവർത്തിക്കുന്നത്. ചേട്ടന്റെ സിനിമ കമ്പത്തിൽ നിന്നുമാണ് ചെറുപ്പം മുതൽ സിനിമാ മോഹം ശ്രീറാമിന് വന്നത്.

content highlight: did-kalyani-priyadarshan-married-to-serial-actor